സംഗീത്

Sangeeth

പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഫാസിൽ സംവിധാനം ചെയ്ത് 1986ൽ പുറത്തിറങ്ങിയ 'എന്നെന്നും കണ്ണേട്ടൻ്റെ' എന്ന സിനിമയിലെ നായകവേഷത്തിലൂടെ  ശ്രദ്ധേയനായ നടനാണ് സംഗീത്.. 

     പിൽക്കാലത്ത്, ഇൻ്റഗ്രേറ്റഡ് മാർക്കറ്റിംഗ്, ക്രിയേറ്റിവ് സ്ട്രാറ്റജി, ബ്രാൻ്റ് ഡെവലപ്മെൻറ് തുടങ്ങിയ മേഖലകളിൽ പ്രാഗൽഭ്യം തെളിയിയിച്ച ഇദ്ദേഹം, 2005 മുതൽ മൾട്ടിനാഷണൽ പരസ്യ കമ്പനിയായ BBDO യുടെ ഭാഗമായി ന്യൂയോർക്കിൽ ജോലിചെയ്യുന്നു. 2008 മുതൽ 2010 വരെ ഈ കമ്പനിയുടെ ഇന്ത്യൻ ഘടകത്തിൽ പ്ലാനിംഗ് ഡയറക്ടറായി മുംബൈയിലും പ്രവർത്തിച്ചിട്ടുണ്ട്. 

നിലവിൽ ന്യൂയോർക്കിലാണ് താമസം. വന്ദനയാണ് സംഗീതിൻ്റെ ഭാര്യ.  അർജുൻ, അവിനാശ്, ലീല എന്നിവർ മക്കൾ..