ബി ആർ വിജയലക്ഷ്മി

Name in English: 
B R Vijayalakshmi
B R Vijayalakshmi
Artist's field: 

പ്രശസ്ത സംവിധായകനും നിർമ്മാതാവും നടനുമായ ബി ആർ പന്തലുവിന്റെ മകൾ. സംവിധായകനായ സഹോദരൻ ബി ആർ രവിശങ്കറിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്, അദ്ദേഹത്തിനൊപ്പം സിനിമയിൽ സഹകരിച്ച് തുടങ്ങി. പിന്നീട് തന്റെ പാത സിനിമയാണെന്ന് തിരിച്ചറിഞ്ഞ് ഛായാഗ്രഹണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ഏഷ്യയിലെ പ്രഥമ വനിതയാണു ബി.ആർ വിജയലക്ഷ്മി. 1985 ൽ ഭാഗ്യരാജ് സംവിധാനം ചെയ്ത 'ചിന്നവീട്' എന്ന ചിത്രത്തിനു ക്യാമറ കൈകാര്യം ചെയ്തു കൊണ്ട് തുടക്കം. 22 ഓളം ചിത്രങ്ങളിൽ സഹകരിച്ച ശേഷം അവർ സീരിയൽ രംഗത്തേക്ക് വഴിമാറി. സംഗീത് ശിവൻ സംവിധാനം ചെയ്ത 'ഡാഡി' എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തി. ആ ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത് വിജയലക്ഷ്മിയായിരുന്നു.