കാഞ്ചൻ

Kanchan Actress

മഹാരാഷ്ട്ര സ്വദേശിനിയായ കാഞ്ചൻ  ഹിന്ദി സിനിമകളിലൂടെയാണ് അഭിനയരംഗത്തേയ്ക്കെത്തുന്നത്. 1991 -ൽ Sanam Bewafa എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് കാഞ്ചൻ അഭിനയരംഗത്ത് തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് നിരവധി ഹിന്ദി സിനിമകളിൽ നായികയായും കാരക്റ്റർ റോളുകളിലും അഭിനയിച്ചു. 1993 -ൽ Prema Pusthakam എന്ന തെലുഗു ചിത്രത്തിലൂടെ കാഞ്ചൻ തെലുഗു സിനിമയിൽ അരങ്ങേറി. ആ വർഷം തന്നെ ഗാന്ധർവ്വം എന്ന സിനിമയിൽ മോഹൻലാലിന്റെ നായികയായി മലയാളത്തിലെത്തി. ഹിന്ദി, തെലുഗു, മലയാളം ഭാഷകളിലായി ഇരുപതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള കാഞ്ചൻ 2002 -ൽ വിവാഹത്തോടെ അഭിനയത്തിൽ നിന്നും പിന്മാറി.