സജിൻ ബാബു

Sajin Baabu

1986 ജൂൺ 1 -ന്  അഷറഫുദ്ദീന്റെയും താജുന്നീസയുടെയും മകനായി തിരുവനന്തപുരത്ത് ജനിച്ചു. കുറുപുഴ LPS, BRMHS ഇളവട്ടം, SNVHS ആനാട്  എന്നിവിടങ്ങളിലായിരുന്നു സജിൻ ബാബുവിന്റെ പ്രാഥമിക വിദ്യാഭ്യാസം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ബിരുദവും, ലോ അക്കാദമി ലോ കോളേജിൽ നിന്നും എൽ എൽ ബിയും നേടി. തുടർന്ന് തിരുവനന്തപുരം കേരള ഫിലിം അക്കാദമിയിൽ നിന്നും ഡിപ്ലോമ ഇൻ ഡിജിറ്റൽ ഫിലിം മെയ്ക്കിംഗ് പഠിച്ചു.

2014 -ൽ അസ്തമയം വരെ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് സജിൻ ബാബു സംവിധാന രംഗത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. "അസ്തമയം വരെ" മികച്ച സിനിമയ്ക്കുള്ള IFFk രജത ചകോരവും (ഓഡിയൻസ് പോൾ), ജൂറി അവാർഡും, മികച്ച നവാഗത സംവിധായകനുള്ള അവാർഡും കരസ്തമാക്കി. "അസ്തമയം വരെ" പ്രീമിയർ ചെയ്തതത്  Mumbai Academy of Moving Image (MAMI) ഇന്ത്യ ഗോൾഡ് എന്ന കോമ്പിറ്റേഷനിലായിരുന്നു.  ബാംഗ്ലുർ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഇന്ത്യൻ സിനിമക്കുള്ള ചിത്രഭാരതി പുരസ്ക്കാരം അസ്തമയം വരെ നേടി.  2014 -ലെ മികച്ച പുതുമുഖ സംവിധായകനുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡും സജിൻ ബാബുവിന് ലഭിച്ചു.

2017 -ൽ അയാൾ ശശി, 2020 -ൽ ബിരിയാണി എന്നീ ചിത്രങ്ങൾ സജിൻ ബാബു സംവിധാനം ചെയ്തു. ബിരിയാണിയിലൂടെ നാഷണൽ അവാർഡിൽ ഡയറക്ടർക്കുള്ള സ്പെഷ്യൽ ജൂറി മെൻഷൻ അദ്ദേഹത്തിന് ലഭിച്ചു. റോമിലെ ഏഷ്യാട്ടിക്ക ഫിലിം ഫെസ്റ്റവലിൽ ബെസ്റ്റ് ഫിലിമിനുള്ള നെറ്റ്പാക്ക് അവാർഡ്‌,  ഇന്ത്യൻ ആർട്ട് ബോസ്റ്റൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രം, മികച്ച തിരക്കഥയ്ക്ക്ക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് എന്നിവ ബിരിയാണി നേടി. മികച്ച തിരക്കഥയ്ക്കുള്ള പത്മരാജൻ പുരസ്ക്കാരവും ബിരിയാണിക്ക് ലഭിച്ചു.

 വിലാസം- കൂപ്പിൾ വീട്, വെമ്പ്, മന്നൂർക്കോണം PO, നെടുമങ്ങാട്, തിരുവനന്തപുരം, 695541, mob: 9846333201, ta.sajin@gmail.com