മധു ആലപ്പുഴ

Madhu Alappuzha
മധു ആലപ്പുഴ
എഴുതിയ ഗാനങ്ങൾ: 30

മലയാളചലചിത്രഗാന രചന വിഭാഗത്തിൽ  തന്റേതായ ഹിറ്റുകൾ എഴുതി വച്ചൊരു ആലപ്പുഴക്കാരൻ.
കോളേജ് പഠനവും കഴിഞ്ഞ് ഏ ടി കോവൂരിന്റെ യുക്തിവാദ ആശയങ്ങളിൽ ആകൃഷ്ടനായി ആ പ്രസ്ഥാനവുമായി സഹകരിച്ചും ആനുകാലികങ്ങളിൽ കവിതകൾ എഴുതിയും നടന്ന കാലത്ത്
ഏ ടി കോവൂർ ആണ് മധുവിനെ മഞ്ഞിലാ‍ാസിന്റെ എം ഓ ജോസഫിനു പരിചയ്യപ്പെടുത്തുന്നത്.

1976ൽ മിസ്സി എന്ന ചിത്രത്തിനുവേണ്ടി “അനുരാഗം അനുരാഗം..” എന്ന ഗാനമാണ് ആദ്യത്തെ രചന. പ്രസ്തുത ഗാനത്തിനു സംഗീതം നൽകിയത് ദേവരാജൻ ആണ്. പക്ഷെ ആദ്യ ഹിറ്റുഗാനം ബാലചന്ദ്രമേനോന്റെ “താരാട്ട്” എന്ന ചിത്രത്തിൽ രവീന്ദ്രൻ സംഗീതം നൽകിയ വരികളായ “പൂവിനുള്ളിൽ പൂ വിരിയും പൂക്കാലം വന്നൂ“ ആണ്. കൂടാതെ ജോൺസൺ സംഗീതം നൽകിയ “ഇതളഴിഞ്ഞു വസന്തം..”, “മൌനം പൊന്മണി തമ്പുരു മീട്ടി..” എന്നിവയും ബാലചന്ദ്രമേനോന്റെ തന്നെ സിനിമയിലെ “ശാലീന സൌന്ദര്യമേ..” എന്നിങ്ങനെ ഒത്തിരി ഗാനങ്ങൾ മധു ആലപ്പുഴ മലയാളിക്കു സമ്മാനിച്ചിട്ടുണ്ട്.

ഭാര്യ : ഷൈല, മകൾ മീര.