രാജാ ചെറിയാൻ

Raja Cherian
Date of Death: 
ചൊവ്വ, 31 August, 2021
കഥ: 2

1948 ൽ കുന്ദംകുളത്ത് ജനിച്ച രാജാ ചെറിയാൻ തൃശ്ശൂർ സെൻ്റ്തോമസ് കോളേജിൽ പഠിക്കുന്ന കാലത്ത് വയലാർ രവിയുടെ ഉറ്റ സുഹൃത്തായിരുന്നു. പിന്നീട് ചലച്ചിത്ര നിർമ്മാണവുമായി മദ്രാസിലേക്ക് പോയ ഇദ്ദേഹം നിരവധി മലയാള ചലച്ചിത്രങ്ങൾ നിർമ്മിച്ചു. 1982 ൽ മോഹൻലാൽ, മമ്മുട്ടി, രതീഷ്, സെറീന വഹാബ് എന്നിവർ അഭിനയിച്ച എന്തിനോ പൂക്കുന്ന പൂക്കൾ, 1983 ൽ ഒരു മുഖം പല മുഖം, 1984 ൽ തീരെ പ്രതീക്ഷിക്കാതെ, 1985 ൽ ഞാൻ പിറന്ന നാട്ടിൽ, 1986 ൽ ആരുണ്ടിവിടെ ചോദിക്കാൻ, 1987 ൽ കൈയെത്തും ദൂരത്ത്‌ തുടങ്ങി ഒമ്പതോളം സിനിമകൾ അദ്ദേഹത്തിൻ്റെ സംഭാവനയായി മലയാള സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്. തീരെ പ്രതീക്ഷിക്കാതെ, കൈയെത്തും ദൂരത്ത് തുടങ്ങിയ ചിത്രങ്ങളുടെ കഥയും ഇദ്ദേഹത്തിന്റേതായിരുന്നു. 72 വയസ്സുണ്ടായിരുന്ന ഇദ്ദേഹം 2021 ആഗസ്റ്റ് 31 ആം തിയതി തന്റെ 72 ആം വയസ്സിൽ അന്തരിച്ചു. സരസ രാജാ ചെറിയാൻ ആണ് ഭാര്യ, റവിൻസ് രാജ്, രജത് എന്നിവർ മക്കളും, പ്രീത, അമൃത എന്നിവർ മരുമക്കളുമാണ്.