ചിഞ്ചു മോഹൻ

Chinchu Mohan

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി സ്വദേശിയാണ് ചിഞ്ചു മോഹൻ. പരപ്പങ്ങാടി BEMHS -ലായിരുന്നു ചിഞ്ചുവിന്റെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് വേദവ്യാസ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും ബിരുദം നേടി. വിദ്യാഭ്യാസത്തിനുശേഷം കുറച്ചുകാലം  IDBI ബാങ്കിൽ വർക്ക് ചെയ്തു. 

2012 -ൽ ജയറാം നായകനായ മദിരാശി എന്ന ചിത്രത്തിൽ ഒരു വേഷം ചെയ്തുകൊണ്ടാണ് ചിഞ്ചു മോഹൻ സിനിമാഭിനയരംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്. തുടർന്ന് ഫ്രൈഡേ 11.11.11 ആലപ്പുഴ, 2 പെൺകുട്ടികൾ, സ്വപാനം എന്നിവയുൾപ്പെടെ പത്തോളം ചിത്രങ്ങളിൽ അഭിനയിച്ചു. 

2017 -ൽ ചിഞ്ചു വിവാഹിതയായി. ഭർത്തവ് ഡോക്റ്റർ അരുൺ ബാബു. 

Chinchu Mohan -Facebook