അഞ്ജലി നായർ

Anjali Aneesh
അഞ്ജലി അനീഷ് ഉപാസന
ഭാഗ്യാഞ്ജലി
എഴുതിയ ഗാനങ്ങൾ: 1

ടെലിവിഷൻ ഷോ ആങ്കറിംഗ് , മോഡലിംഗ് എന്നീ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചതിന് ശേഷമാണ് എറണാകുളം സ്വദേശിയായ അഞ്ജലി സിനിമാരംഗത്തെത്തുന്നത്. തൃപ്പൂണിത്തുറ എൻ എസ് എസ് കോളേജിൽ പഠിച്ചുകൊണ്ടിരിയ്ക്കുമ്പോൾ ന്യൂമറോളജി പ്രകാരം ഭാഗ്യാഞ്ജലി എന്ന് പേരു മാറ്റിയാണ് അഞ്ജലി മോഡൽ ആവുന്നത്. തുടർന്ന്  ഏഷ്യാനെറ്റ് , കൈരളി, ജീവൻ ടി വി തുടങ്ങിയ ചാനലുകളിൽ ആങ്കർ ആവുകയും 'ല കൊച്ചിൻ' തുടങ്ങിയ ആൽബങ്ങളിൽ അഭിനയിയ്ക്കുകയും ചെയ്തു.

2010 ൽ 'നെല്ല്' എന്ന തമിഴ് സിനിമയിൽ നായിക ആയാണ് അഞ്ജലി സിനിമാ രംഗത്തെത്തുന്നത് . അതേ വർഷം തന്നെ 'ഉന്നൈ കാതലിപ്പേൻ', 'കൊട്ടി' തുടങ്ങിയ സിനിമകളിലും നായിക ആയി. തൊട്ടടുത്ത വർഷം 'സീനിയേഴ്സ്' എന്ന ചിത്രത്തിലെ ചെറിയ റോളിലൂടെ മലയാളസിനിമയിലും തുടക്കം കുറിച്ചു. തുടർന്ന് 'സീൻ 1 നമ്മുടെ വീട്', 'വെനീസിലെ വ്യാപാരി' , 'എ ബി സി ഡി' തുടങ്ങിയ അനേകം ചിത്രങ്ങളിലൂടെ, നായിക ആയില്ലെങ്കിലും മലയാളസിനിമയിലെ പരിചിതസാന്നിദ്ധ്യമായി അഞ്ജലി.

ഇതിനോടകം നാല്പ്പത്തി അഞ്ചോളം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ അവതരിപ്പിച്ച അഞ്ജലി, 2015 ലെ മികച്ച സ്വഭാവനടിയ്ക്കുള്ള സംസ്ഥാനസർക്കാർ പുരസ്കാരം 'ബെൻ' എന്ന സിനിമയിലെ അഭിനയത്തിലൂടെ നേടി.