വിപിൻ ആറ്റ്ലി
മലയാള സിനിമയിൽ സംവിധായകനും തിരക്കഥാകൃത്തും അഭിനേതാവും നിർമ്മാതാവുമൊക്കെയായി പ്രവർത്തിയ്ക്കുന്നയാളാണ് വിപിൻ ആറ്റ്ലി. ഒരു ടെലിവിഷൻ ഷോയിലെ വിപിൻ ആറ്റ്ലിയുടെ പ്രകടനം കണ്ടിഷ്ടപ്പെട്ട സംവിധായകൻ ലാൽ ജോസാണ് തന്റെ നിർമ്മാണ കമ്പനിയുടെ കീഴിൽ നിർമ്മിയ്ക്കുന്ന ഹോംലി മീൽസ് എന്ന സിനിമയിൽ വിപിനെ നായകനാക്കി നിർദ്ദേശിയ്ക്കുന്നത്. അനൂപ് കണ്ണൻ സംവിധാനം ചെയ്ത ഹോംലി മീൽസിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചത് വിപിനായിരുന്നു. സിനിമയിൽ അഭിനേതാവാകുന്നതിനു മുൻപ് വിപിൻ പരസ്യ ചിത്രങ്ങളിലും ചില സിനിമകളിലും സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്.
2015 ൽ ബെൻ എന്ന സിനിമ വിപിൻ കഥ,തിരക്കഥ,സംഭാഷണം എന്നിവ രചിച്ച് സംവിധാനം ചെയ്തു. അതിനുശേഷം മ്യൂസിക്കൽ ചെയർ, വട്ടമേശസമ്മേളനം ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ എന്നീ സിനിമകൾ കൂടി അദ്ദേഹം സംവിധാനം ചെയ്തു. ഹോംലി മീൽസിനുശേഷം താൻ സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങളിൽ മാത്രമാണ് വിപിൻ അഭിനയിച്ചത്.
മ്യൂസിക്കൽ ചെയർ, ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ എന്നീ സിനിമകളിലൂടെ അദ്ദേഹം നിർമ്മാതാവുമായി. വട്ടമേശ സമ്മേളനം, ബെൻ എന്നീ ചിത്രങ്ങൾക്ക് വിപിൻ പശ്ചാത്തല സംഗീതം നിർവ്വഹിച്ചു. ബെൻ എന്ന സിനിമയ്ക്ക് വേണ്ടി രണ്ടു ഗാനങ്ങൾ രചിച്ച് സംഗീതം നൽകിയ വിപിൻ ആറ്റ്ലി. ഹോംലി മീൽസ് എന്ന സിനിമയിൽ ഒരു ഗാനം ആലപിയ്ക്കുകയും ചെയ്തു.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ബെൻ | വിപിൻ ആറ്റ്ലി | 2015 |
മ്യൂസിക്കൽ ചെയർ | 2017 | |
വട്ടമേശസമ്മേളനം | വിപിൻ ആറ്റ്ലി, അജു കിഴുമല, രാഹുൽ നിഷാം, വിജീഷ് എ സി | 2019 |
ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ | വിപിൻ ആറ്റ്ലി | 2022 |
പൊമ്പളൈ ഒരുമൈ | വിപിൻ ആറ്റ്ലി, ജിനി കെ | 2022 |
ഓർമ്മകൾ മായും മുൻപെ | വിപിൻ ആറ്റ്ലി | 2023 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
ഹോംലി മീൽസ് | അലൻ | അനൂപ് കണ്ണൻ | 2014 |
വട്ടമേശസമ്മേളനം | വിപിൻ ആറ്റ്ലി, സൂരജ് തോമസ്, സാഗർ വി എ, അജു കിഴുമല, അനിൽ ഗോപിനാഥ്, നൗഫാസ് നൗഷാദ്, വിജീഷ് എ സി , ആന്റോ ദേവസ്യ, സാജു നവോദയ | 2019 | |
ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ | വിപിൻ ആറ്റ്ലി | 2022 | |
നൻപകൽ നേരത്ത് മയക്കം | ടോമി | ലിജോ ജോസ് പെല്ലിശ്ശേരി | 2023 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ഹോംലി മീൽസ് | അനൂപ് കണ്ണൻ | 2014 |
വട്ടമേശസമ്മേളനം | വിപിൻ ആറ്റ്ലി, സൂരജ് തോമസ്, സാഗർ വി എ, അജു കിഴുമല, അനിൽ ഗോപിനാഥ്, നൗഫാസ് നൗഷാദ്, വിജീഷ് എ സി , ആന്റോ ദേവസ്യ, സാജു നവോദയ | 2019 |
ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ | വിപിൻ ആറ്റ്ലി | 2022 |
പൊമ്പളൈ ഒരുമൈ | വിപിൻ ആറ്റ്ലി | 2022 |
ഓർമ്മകൾ മായും മുൻപെ | വിപിൻ ആറ്റ്ലി | 2023 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |

സംഭാഷണം എഴുതിയ സിനിമകൾ

നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
മ്യൂസിക്കൽ ചെയർ | വിപിൻ ആറ്റ്ലി | 2017 |
ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ | വിപിൻ ആറ്റ്ലി | 2022 |
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|---|---|---|---|---|
കരവിരുതിൻ കല | ഹോംലി മീൽസ് | സന്തോഷ് വർമ്മ | സർതാജ് | 2014 |
ഗാനരചന
വിപിൻ ആറ്റ്ലി എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
ഓ എന്ത് ജീവിതം | ബെൻ | വിപിൻ ആറ്റ്ലി | ഗൗരവ് മേനോൻ, ആദിഷ് പ്രവീൺ | 2015 | |
രാരീ രാരീ രാരീരോ | ബെൻ | വിപിൻ ആറ്റ്ലി | ജസ്റ്റീന | 2015 |
സംഗീതം
ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
ഓ എന്ത് ജീവിതം | ബെൻ | വിപിൻ ആറ്റ്ലി | ഗൗരവ് മേനോൻ, ആദിഷ് പ്രവീൺ | 2015 | |
രാരീ രാരീ രാരീരോ | ബെൻ | വിപിൻ ആറ്റ്ലി | ജസ്റ്റീന | 2015 |
സ്കോർ
പശ്ചാത്തല സംഗീതം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
ബെൻ | വിപിൻ ആറ്റ്ലി | 2015 |
വട്ടമേശസമ്മേളനം | വിപിൻ ആറ്റ്ലി, സൂരജ് തോമസ്, സാഗർ വി എ, അജു കിഴുമല, അനിൽ ഗോപിനാഥ്, നൗഫാസ് നൗഷാദ്, വിജീഷ് എ സി , ആന്റോ ദേവസ്യ, സാജു നവോദയ | 2019 |
പൊമ്പളൈ ഒരുമൈ | വിപിൻ ആറ്റ്ലി | 2022 |
Edit History of വിപിൻ ആറ്റ്ലി
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
25 Mar 2021 - 12:32 | Santhoshkumar K | |
25 Mar 2021 - 12:30 | Santhoshkumar K | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
23 Mar 2021 - 21:38 | Ashiakrish | ഫോട്ടോ. Fb ലിങ്ക് |
20 Mar 2017 - 10:58 | rakeshkonni | |
26 Mar 2015 - 03:02 | Jayakrishnantu | ഫീൽഡ് ചേർത്തു |
19 Oct 2014 - 09:33 | Kiranz | |
20 Aug 2014 - 22:45 | Neeli | |
20 Aug 2014 - 22:45 | Neeli |