നസീർ സംക്രാന്തി

Naseer samkranthi

കോട്ടയം ജില്ലയിലെ സംക്രാന്തിയിൽ ജനിച്ചു. ബാല്യത്തിലെ അച്ഛൻ മരിച്ചുപോയതിനാൽ നസീറിന്റെ ജീവിതം വളരെ ബുദ്ധിമുട്ടു നിറഞ്ഞതായിരുന്നു  മലപ്പുറം ജില്ലയിലെ യത്തീംഖാനയിൽ താമസിച്ചായിരുന്നു പഠനം. ആറാംക്ലാസിൽ പഠനം അവസാനിപ്പിച്ചു കൊണ്ട് ജോലിക്ക് ഇറങ്ങി. മീൻ കച്ചവടം, ലോട്ടറി വിൽപന, പത്രം ഇടൽ, ഹോട്ടൽ സപ്ലെയർ അങ്ങനെ ചെയ്യാനാവുന്ന പണികളെല്ലാം അദ്ദേഹം ചെയ്തു.

പതിനഞ്ചാമത്തെ വയസ്സുമുതൽ നസീർ കലാപ്രവർത്തനത്തിനിറങ്ങി. അമ്പലങ്ങളിലെയും മറ്റും പരിപാടികൾക്ക് വേദികൾ ചോദിച്ചുവാങ്ങി കലാപ്രകടനങ്ങൾ നടത്തിയിരുന്ന അദ്ദേഹം പിന്നീട് പ്രൊഫഷണൽ ട്രൂപ്പുകളിൽ പ്രവർത്തിക്കാൻ തുടങ്ങി. മംഗളം, ജനനി, വീണാ വോയസ്, കലാഭവൻ അങ്ങനെ പല ട്രൂപ്പുകൾക്കു വേണ്ടി പ്രവർത്തിച്ചു. മിമിക്രിയോടൊപ്പം സ്കിറ്റുകളിൽ സ്ത്രീ വേഷത്തിൽ അഭിനയിച്ചാണ് നസീർ സംക്രാന്തി പ്രശസ്തനാകുന്നത്

ടെലിവിഷൻ ഷോകളിൽ സജീവമായിക്കൊണ്ട് നസീർ സംക്രാന്തി പ്രേക്ഷക ശ്രദ്ധനേടി. മഴവിൽ മനോരമയിലെ തട്ടീം മുട്ടീം എന്ന സീരിയലിലെ അഭിനയം അദ്ദേഹത്തെ ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരനാക്കി. ചങ്ങാതിപ്പൂച്ച എന്ന സിനിമയിലൂടെയാണ് നസീർ ചലച്ചിത്രലോകത്തേയ്ക്ക് എത്തുന്നത്. തുടർന്ന് ഉട്ടോപ്യയിലെ രാജാവ്സ്വർണ്ണ കടുവകാർബൺ,  എന്നിവയുൾപ്പെടെ അൻപതോളം സിനിമകളിൽ അഭിനയിച്ചു. 

നസീർ സംക്രാന്തിയുടെ ഭാര്യ ജസീന. മൂന്നു മക്കൾ നാഷ്മി, നിഷാന, നാഷിദ്.