പഴവിള രമേശൻ

Name in English: 
Pazhavila Ramesan

കവി, ഗാനരചയിതാവ്‌, ലേഖനകർത്താവ്‌, മികച്ച സംഘാടകൻ, ഭാഷാപണ്ഡിതൻ എന്നിങ്ങനെ പല ഭാവങ്ങളിൽ സമന്വയിക്കുന്ന പ്രതിഭയാണ്‌ പഴവിളരമേശന്റേത്‌. മഴയുടെ ജാലകം, പഴവിള രമേശന്റെ കവിതകൾ, ഞാനെന്റെ കാടുകളിലേയ്ക്ക്‌ എന്നീ കവിതാസമാഹാരങ്ങളും.
ഓർമ്മകളുടെ വർത്തമാനം, മായാത്ത വരകൾ, നേർവര എന്നീ ലേഖനങ്ങളും പഴവിള രമേശന്റെ തീഷ്ണാനുഭവത്തിന്റെയും വിപുലമായ സൗഹൃദത്തിന്റെയും സാക്ഷ്യപത്രങ്ങളാണ്‌.