മുതുകുളം രാഘവൻ പിള്ള

Name in English: 
Muthukulam Raghavan Pillai

മലയാളത്തിലെ ആദ്യത്തെ ശബ്ദചിത്രമായ ബാലന് വേണ്ടി 23 ഗാനങ്ങളെഴുതി ആദ്യത്തെ ഗാനരചയിതാവെന്ന അപൂർവ്വമായ ബഹുമതി നേടിയ വ്യക്തിയാണ് മുതുകുളം രാഘവൻ പിള്ള.

പിൽക്കാലത്ത് ഗാനരചയിതാവെന്ന നിലയിൽ അദ്ദേഹത്തിന്റെ പല ഗാനങ്ങളും പ്രസിദ്ധി നേടിയവയും ആയിരുന്നു.

1909ൽ വേലുപ്പിള്ളയുടേയും കാർത്ത്യായനി അമ്മയുടേയും മകനായി കായംകുളത്തിനടുത്ത മുതുകുളത്ത് ജനനം.ഒരു കാലഘട്ടത്തിൽ മലയാള നാടകങ്ങളുടേയും സിനിമയുടേയും നടുനായകത്വം വഹിക്കുവാൻ മുതുകുളമായിരുന്നു ഉണ്ടായിരുന്നത്.

ധാരാളം ചിത്രങ്ങൾക്ക് തിരക്കഥയും സംഭാഷണവും രചിക്കുകയും ഹാസ്യകഥാപാത്രങ്ങളായി അഭിനേതാവെന്ന് തെളിയിക്കുകയും ചെയ്തു.ഒരു പക്ഷേ മലയാളസിനയുടെ ഒരു കാലഘട്ടത്തിന്റെ നെടും തൂണെന്ന് മുതുകുളത്തെ വിശേഷിപ്പിക്കാം.എൺപതുകളുടെ അന്ത്യത്തിൽ അദ്ദേഹം മരിച്ചു.അവിവാഹിതനായിരുന്നു.