മുതുകുളം രാഘവൻ പിള്ള
മുതുകുളം രാഘവൻപിള്ള
അഭിനേതാവ്,ഗാനരചയിതാവ്,തിരക്കഥാകൃത്ത്
1900 ജനുവരിയിൽ ഹരിപ്പാടിനടുത്ത് മുതുകുളം കാഴ്ചകാണിത്തറയിൽ ഇടശ്ശേരിയിൽ വേലുപ്പിള്ളയുടെയും കാർത്യായനിഅമ്മയുടെയും മകനായി ജനനം. നാടകങ്ങളിലൂടെയായിരുന്നു കലാജീവിതത്തിന്റെ തുടക്കം.ചെറിയ കാലയളവിനുള്ളിൽ തന്നെ നിരവധി നാടകങ്ങൾ രചിച്ച മുതുകുളത്തിനു ലഭിച്ച ചരിത്രനിയോഗമായിരുന്നു മലയാളത്തിലെ ആദ്യ ശബ്ദചിത്രത്തിന്റെ ഭാഗമാകുക എന്നത്. 1938-ൽ പുറത്തിറങ്ങിയ ആദ്യ ശബ്ദചിത്രം ബാലന്റെ തിരക്കഥ,സംഭാഷണം എന്നിവയ്ക്കൊപ്പം ആ ചിത്രത്തിലെ 23 ഗാനങ്ങളും മുതുകുളം രചിച്ചു.
1950-ൽ നല്ലതങ്ക എന്ന ചിത്രത്തിലൂടെ ക്യാമറയ്ക്ക് മുന്നിലുമെത്തിയ മുതുകുളം പിന്നീട് രണ്ടു ദശാബ്ദക്കാലം ചെറുതും വലുതുമായ നിരവധി വേഷങ്ങളിൽ അഭ്രപാളികളിൽ നിറഞ്ഞാടി.ഏറെയും ഹാസ്യപ്രധാനമായ വേഷങ്ങളാണ് അദ്ദേഹം അവതരിപ്പിച്ചിരുന്നത്.രാരിച്ചൻ എന്ന പൗരൻ,കാവ്യമേള,വിശപ്പിന്റെ വിളി,പൊൻകതിർ,സ്ഥാനാർഥി സാറാമ്മ,വാഴ്വേ മായം തുടങ്ങി നൂറിലേറെ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു.
മലയാളത്തിലെ ആദ്യ ബോക്സോഫീസ് ഹിറ്റ് എന്ന വിശേഷിപ്പിക്കപ്പെടുന്ന 1951-ൽ പുറത്തിറങ്ങിയ ജീവിതനൗകയുടെ തിരക്കഥയും മുതുകുളമായിരുന്നു. വിശപ്പിന്റെ വിളി,വിധി തന്ന വിളക്ക് തുടങ്ങി ഒരുപിടി ചിത്രങ്ങൾക്കുകൂടി അദ്ദേഹം തിരക്കഥ രചിച്ചു. 70-കളിൽ ചിത്രീകരിച്ചു പുറത്തിറങ്ങാതെ പോയ "ഒരു ജാതി ഒരു മതം" ആണ് മുതുകുളത്തിന്റെ അവസാന ചിത്രം.
മലയാള സിനിമയിൽ ഒരു കാലഘട്ടത്തിന്റെ നെടുംതൂണായിരുന്ന മുതുകുളം രാഘവൻപിള്ള 1979 ഓഗസ്റ്റ് 7-ന് ചെന്നൈയിൽ അന്തരിച്ചു.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
നല്ലതങ്ക | പി വി കൃഷ്ണയ്യർ | 1950 | |
യാചകൻ | മാതുപിള്ള വക്കീൽ | ആർ വേലപ്പൻ നായർ | 1951 |
വനമാല | ജി വിശ്വനാഥ് | 1951 | |
നവലോകം | കാര്യസ്ഥൻ | വി കൃഷ്ണൻ | 1951 |
ആത്മസഖി | മറുതാ പാച്ചൻ | ജി ആർ റാവു | 1952 |
ലോകനീതി | പപ്പുവാശാൻ | ആർ വേലപ്പൻ നായർ | 1953 |
വേലക്കാരൻ | ജ്യോത്സ്യൻ | ഇ ആർ കൂപ്പർ | 1953 |
അരനാഴിക നേരം | കെ എസ് സേതുമാധവൻ | 1970 | |
എഴുതാത്ത കഥ | രാഘവപിള്ള | എ ബി രാജ് | 1970 |
ലോട്ടറി ടിക്കറ്റ് | എ ബി രാജ് | 1970 | |
ശബരിമല ശ്രീ ധർമ്മശാസ്താ | എം കൃഷ്ണൻ നായർ | 1970 | |
വാഴ്വേ മായം | കെ എസ് സേതുമാധവൻ | 1970 | |
വിവാഹിത | എം കൃഷ്ണൻ നായർ | 1970 | |
അനുഭവങ്ങൾ പാളിച്ചകൾ | കെ എസ് സേതുമാധവൻ | 1971 | |
ബോബനും മോളിയും | ജെ ശശികുമാർ | 1971 | |
ഒരു പെണ്ണിന്റെ കഥ | കെ എസ് സേതുമാധവൻ | 1971 | |
യോഗമുള്ളവൾ | സി വി ശങ്കർ | 1971 | |
ബാല്യപ്രതിജ്ഞ | ഓങ്കാരപ്പിള്ള | എ എസ് നാഗരാജൻ | 1972 |
മായ | രാമു കാര്യാട്ട് | 1972 | |
മയിലാടുംകുന്ന് | പൗലോസ് | എസ് ബാബു | 1972 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
വിശപ്പിന്റെ വിളി | മോഹൻ റാവു | 1952 |
ലോകനീതി | ആർ വേലപ്പൻ നായർ | 1953 |
വേലക്കാരൻ | ഇ ആർ കൂപ്പർ | 1953 |
സി ഐ ഡി ഇൻ ജംഗിൾ | ജി പി കമ്മത്ത് | 1971 |
വിധി തന്ന വിളക്ക് | എസ് എസ് രാജൻ | 1962 |
രാജമല്ലി | ആർ എസ് പ്രഭു | 1965 |
പാവപ്പെട്ടവൾ | പി എ തോമസ് | 1967 |
അവരുണരുന്നു | എൻ ശങ്കരൻ നായർ | 1956 |
കൂടപ്പിറപ്പ് | ജെ ഡി തോട്ടാൻ | 1956 |
മിന്നൽ പടയാളി | ജി വിശ്വനാഥ് | 1959 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
നല്ലതങ്ക | പി വി കൃഷ്ണയ്യർ | 1950 |
ആത്മസഖി | ജി ആർ റാവു | 1952 |
വിശപ്പിന്റെ വിളി | മോഹൻ റാവു | 1952 |
ലോകനീതി | ആർ വേലപ്പൻ നായർ | 1953 |
വേലക്കാരൻ | ഇ ആർ കൂപ്പർ | 1953 |
സി ഐ ഡി ഇൻ ജംഗിൾ | ജി പി കമ്മത്ത് | 1971 |
ബാല്യപ്രതിജ്ഞ | എ എസ് നാഗരാജൻ | 1972 |
വിധി തന്ന വിളക്ക് | എസ് എസ് രാജൻ | 1962 |
രാജമല്ലി | ആർ എസ് പ്രഭു | 1965 |
അവൻ വരുന്നു | എം ആർ എസ് മണി | 1954 |
അവരുണരുന്നു | എൻ ശങ്കരൻ നായർ | 1956 |
മിന്നൽ പടയാളി | ജി വിശ്വനാഥ് | 1959 |
ബാലൻ | എസ് നൊട്ടാണി | 1938 |
ജീവിതനൗക | കെ വെമ്പു | 1951 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
നല്ലതങ്ക | പി വി കൃഷ്ണയ്യർ | 1950 |
ആത്മസഖി | ജി ആർ റാവു | 1952 |
വിശപ്പിന്റെ വിളി | മോഹൻ റാവു | 1952 |
ലോകനീതി | ആർ വേലപ്പൻ നായർ | 1953 |
വേലക്കാരൻ | ഇ ആർ കൂപ്പർ | 1953 |
സി ഐ ഡി ഇൻ ജംഗിൾ | ജി പി കമ്മത്ത് | 1971 |
ബാല്യപ്രതിജ്ഞ | എ എസ് നാഗരാജൻ | 1972 |
വിധി തന്ന വിളക്ക് | എസ് എസ് രാജൻ | 1962 |
ദാഹം | കെ എസ് സേതുമാധവൻ | 1965 |
രാജമല്ലി | ആർ എസ് പ്രഭു | 1965 |
സർപ്പക്കാട് | ജെ ഡി തോട്ടാൻ | 1965 |
കടമറ്റത്തച്ചൻ (1966) | ഫാദർ ഡോ ജോർജ്ജ് തര്യൻ, കെ ആർ നമ്പ്യാർ | 1966 |
പാവപ്പെട്ടവൾ | പി എ തോമസ് | 1967 |
അവൻ വരുന്നു | എം ആർ എസ് മണി | 1954 |
കിടപ്പാടം | എം ആർ എസ് മണി | 1955 |
അവരുണരുന്നു | എൻ ശങ്കരൻ നായർ | 1956 |
ചതുരംഗം | ജെ ഡി തോട്ടാൻ | 1959 |
മിന്നൽ പടയാളി | ജി വിശ്വനാഥ് | 1959 |
ബാലൻ | എസ് നൊട്ടാണി | 1938 |
ജീവിതനൗക | കെ വെമ്പു | 1951 |
ഗാനരചന
മുതുകുളം രാഘവൻ പിള്ള എഴുതിയ ഗാനങ്ങൾ
Edit History of മുതുകുളം രാഘവൻ പിള്ള
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
18 Feb 2022 - 10:55 | Achinthya | |
18 Feb 2022 - 04:03 | Achinthya | |
13 Jun 2021 - 22:56 | Kiranz | added audio version |
12 Jun 2021 - 09:14 | VishnuB | |
30 May 2021 - 15:45 | shyamapradeep | |
29 May 2021 - 21:31 | SUBIN ADOOR | പുതിയ വിവരങ്ങൾ ചേർത്ത് പ്രൊഫൈൽ പുതുക്കി |
29 May 2021 - 17:02 | SUBIN ADOOR | |
24 May 2021 - 19:53 | SUBIN ADOOR | |
2 Apr 2015 - 02:37 | Jayakrishnantu | ഫീൽഡ് ചേർത്തു |
27 Aug 2010 - 00:48 | Kiranz |
- 1 of 2
- അടുത്തതു് ›