സലിം ബാബ

Name in English: 
Salim Baba
Alias: 
സലിംബാബ

നടനായും സംഘട്ടന സംവിധായകനായും സിനിമയുടെ വ്യത്യസ്‌തമായ തലങ്ങളില്‍ സജീവമായ സലിം ബാബ. റാപ്പിഡ്‌ ആക്‌്ഷന്‍ ഫോഴ്‌സ് എന്ന ചിത്രമാണ് ആദ്യം സംവിധാനം ചെയ്തത്. തുടർന്ന് വലിയങ്ങാടി,പ്രമുഖൻ,മോഹിതം എന്നീ സിനിമകൾ ചെയ്തു. ജീവനം,ദാവീദ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ആക്ഷന്‌ പ്രാധാന്യമുണ്ടായിരുന്ന മറൈന്‍ ഡ്രൈവ്‌ എന്ന പരമ്പരയും സംവിധാനം ചെയ്തിട്ടുണ്ട്. ഗുണ്ട എന്ന സിനിമയിലൂടെ മലയാളസിനിമയിലെ പന്ത്രണ്ടോളം താരങ്ങളുടെ മക്കളെ ഒത്തൊരുമിപ്പിച്ചുകൊണ്ടൊരു സിനിമ സംവിധാനം ചെയ്തു എന്ന നേട്ടവും സലിം ബാബയ്ക്കുണ്ട്