വിഷ്ണു അഗസ്ത്യ

Vishnu Vijay
Date of Birth: 
Saturday, 21 May, 1988
വിഷ്ണു വിജയ്‌

1988 മെയ് 21 ന് ആർമി ഓഫീസറായ വിജയൻ പിള്ളയുടെയും ഗീതാ കുമാരിയുടെയും മകനായി കൊല്ലം ജില്ലയിലെ അഞ്ചലിൽ ജനിച്ചു. പുനലൂരിലുള്ള സ്ക്കൂളുകളിലായിരുന്നു വിഷ്ണുവിന്റെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് എരുമേലി എം ഇ എസിൽ നിന്നും ബിരുദം നേടിയതിനുശേഷം വിഷ്ണു അഭിനയ കോഴ്സുകൾ പഠിച്ചു. വീഡിയോ ജോക്കിയായിട്ടായിരുന്നു കലാജീവിതത്തിന് തുടക്കംകുറിയ്ക്കുന്നത്. ആക്റ്റ്ലാബിൽ പ്രവർത്തിക്കുകയും ആക്റ്റ്ലാബിന്റെ നിരവധി നാടകങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. സജീവ് നമ്പിയത്ത്,ജ്യോതിഷ്, ജോയ് എന്നിവരൊക്കെയാണ് അഭിനയകലയിലെ വിഷ്ണുവിന്റെ ഗുരുക്കന്മാർ.

2013 -ൽ അരികിൽ ഒരാൾ എന്ന സിനിമയിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ടാണ് വിഷ്നു സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് മറഡോണആളൊരുക്കംഫ്രീഡം ഫൈറ്റ്ഓ ബേബി എന്നീ സിനിമകളിൽ അഭിനയിച്ചു. ഫ്രീഡം ഫൈറ്റിലെ ഗീതു അൺചെയിൻഡ് എന്ന കഥയിൽ രഞ്ജിത്ത് എന്ന കഥാപാത്രത്തെയാണ് വിഷ്ണു അവതരിപ്പിച്ചത്.

വിഷ്ണു അഗസ്ത്യ Facebook