മാഹി വിജ്

Mahi Vij

ഡൽഹിയിൽ ജനിച്ച മാഹി വിജ് മോഡലിംഗ് രംഗത്തും ഹിന്ദി സിനിമ-സീരിയൽ രംഗത്തും അറിയപ്പെടുന്ന ഒരു വ്യക്തിത്വം ആണ്. ഡൽഹിയിൽ നിന്നും പതിനേഴാം വയസ്സിൽ മുംബൈയിലേക്ക് താമസം മാറിയ വിജ് മോഡലിംഗിൽ തന്റെ കരിയർ ആരംഭിച്ചു.  തു, തു ഹേ വാഹി (ഡിജെ അഖീൽ മിക്സ്) ഉൾപ്പെടെ നിരവധി സംഗീത വീഡിയോകളിൽ അവർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2006 -ൽ അകേല എന്ന ടിവി സീരീസിലെ നായികയായിരുന്നു. സഹാറ വൺ ഷോ ശുഭ് കദമിൽ പ്രത എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.  

2004 -ൽ Tapana എന്ന തെലുഗു ചിത്രത്തിലൂടെയാണ് മാഹി വിജ് സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. ആ വർഷം തന്നെ മലയാളത്തിൽ മമ്മൂട്ടി നായകനായ അപരിചിതൻ എന്ന സിനിമയിലും അഭിനയിച്ചു. 

മാഹി വിജിന്റെ ഭർത്താവ് ടെലിവിഷൻ അവതാരകനും നടനുമായ ജയ്‌ ഭാനുശാലി. രണ്ട് മക്കൾ രാജ്വീർ, താര.