ജാവേദ് അക്തർ

Javed Akthar
Date of Birth: 
Wednesday, 17 January, 1945
എഴുതിയ ഗാനങ്ങൾ: 1

ഉറുദു കവി,ചലച്ചിത്രഗാന രചയിതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിൽ‍ പ്രശസ്തനാണ്‌ ജാവേദ് അക്തർ. 1945 ജനുവരി 17 -ന് ഗ്വാളിയാറിൽ ഉറുദു കവി ജാൻ നിസാർ അക്തറിന്റെയും എഴുത്തുകാരിയും ഗായികയുമായ സഫിയ അക്തറിന്റെയും മകനായി ജനിച്ചു. എഴുപതുകളിലേയും എൺപതുകളിലേയും നിരവധി ബോളിവുഡ് ബോക്സ്ഓഫീസ് ഹിറ്റുകൾക്ക് തിരക്കഥ എഴുതി. ആദ്യ കാലത്ത് സലീംഖാനുമായി ചേർന്ന് സലീം ജാവേദ് എന്ന പേരിലും എഴുതിയിരുന്നു. എഴുത്തുകാരുടെ കുടുംബത്തിലെ ഏഴാം തലമുറയിലെ അംഗമാണ് ആദ്ദേഹം. ജാവേദ് അക്തർ 2010 മാർച്ചിൽ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പട്ടിരുന്നു..

1999 -ൽ ഭാരത സർക്കാർ  ജാവേദ് അക്തറിന് സിവിലിയൻ ബഹുമതിയായ പത്മശ്രീയും അഖ്തർ പുരസ്കാരവും നൽകി ആദരിച്ചിരുന്നു. 2007 -ൽ പത്മഭൂഷനും അദ്ദേഹം അർഹനായി. 2013 -ൽ സാഹിത്യ അക്കാദമി അവാർഡ്, ഉർദു സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുകയുണ്ടായി. ലാവ എന്ന കാവ്യ സമാഹാരത്തിനുവേണ്ടിയുള്ള രണ്ടാമത്തെ ഉയർന്ന സാഹിത്യ പുരസ്കാരവും അദ്ദേഹത്തിനു ലഭിച്ചിരുന്നു.

 ജാവേദ് അക്തറിന്റെ ഭാര്യ ശബാന ആസ്മി..ഫർഹാൻ അക്തറും സോയാ അക്തറും മക്കളാണ്.