കോട്ടയം ശാന്ത
ഒളശ്ശ വരകത്തിൽ പരേതനായ നാരായണപ്പണിക്കരുടേയും സാവിത്രിയമ്മയുടെയും മകളാണ്. ഭർത്താവ് കെ. ആർ. സുരേഷ് വടക്കൻ പറവൂർ ചെറായി സ്വദേശി ആയിരുന്നു. തിരുവനന്തപുരം മ്യൂസിക് കോളെജിൽ നിന്നും സംഗീതത്തിൽ ബിരുദം നേടിയ ശാന്ത. പൊൻകുന്നം വർക്കിയുടെ ‘മനുഷ്യൻ’ എന്ന നാടകത്തിലൂടെ അരങ്ങിൽ എത്തി. പതിനെട്ടാം വയസ്സിൽ സിനിമാ രംഗത്ത് എത്തി. 1955 ഇൽ ഇറങ്ങിയ ‘അനിയത്തി’ ആയിരുന്നു ആദ്യ സിനിമ.
ബ്ലെസ്സിയുടെ ‘പളുങ്ക്’ ലാണ് അവസാനം അഭിനയിച്ചത്. നിരവധി പാട്ടുകൾ സിനിമയിൽ പാടിയിട്ടുണ്ട്. സൂര്യ ടി വി യിലെ ‘പുനർജ്ജന്മം’ എന്ന സീരിയലിൽ അഭിനയിച്ചു വരികയായിരുന്നു മരണം സംഭവിക്കുമ്പോൾ. 300 ഓളം നടിമാർക്ക് ശബ്ദം കൊടുത്തിട്ടുണ്ട്. സീമയുടെ എല്ലാ ചിത്രങ്ങൾക്കും (അവളുടെ രാവുകൾ, അടവുകൾ പതിനെട്ട് എന്നീ ചിത്രങ്ങൾ ഒഴിച്ച്. ഈ ചിത്രങ്ങളിൽ സീമയ്ക്ക് മല്ലികയാണ് ശബ്ദം നൽകിയത്) ശബ്ദം നൽകിയത് ശാന്തയാണ്. സിനിമാ സംഗീതത്തിൽ ഒരു സ്ഥാനം നേടാനായില്ലെങ്കിലും ചില സിനിമകളിൽ അഭിനയിച്ചും നല്ലൊരു ഡബ്ബിങ്ങ് ആർട്ടിസ്റ്റായി പേരെടുത്തും സിനിമാ രംഗത്തു തന്നെ തുടർന്നു.
2007 ഏപ്രിൽ 27 നു അന്തരിച്ചു.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
അഗ്നിനക്ഷത്രം | ടോണിയുടെ അമ്മ | എ വിൻസന്റ് | 1977 |
അങ്കുരം | ജയന്റെ അമ്മ | ടി ഹരിഹരൻ | 1982 |
അടിമക്കച്ചവടം | ടി ഹരിഹരൻ | 1978 | |
അനാഥ | ജെ ഡി തോട്ടാൻ, എം കൃഷ്ണൻ നായർ | 1970 | |
അനിയത്തി | എം കൃഷ്ണൻ നായർ | 1955 | |
അനുഭവങ്ങളേ നന്ദി | ഐ വി ശശി | 1979 | |
അന്തർദാഹം | വല്ല്യമ്മ | ഐ വി ശശി | 1977 |
അന്വേഷിച്ചു കണ്ടെത്തിയില്ല | പി ഭാസ്ക്കരൻ | 1967 | |
അഭയം | ദേവകിയമ്മ | രാമു കാര്യാട്ട് | 1970 |
അമ്പലപ്രാവ് | നാണി അമ്മ | പി ഭാസ്ക്കരൻ | 1970 |
അമ്മ എന്ന സ്ത്രീ | അമ്മിണി | കെ എസ് സേതുമാധവൻ | 1970 |
അമ്മയെ കാണാൻ | ജാനകിയമ്മ | പി ഭാസ്ക്കരൻ | 1963 |
അവർ ജീവിക്കുന്നു | പി ജി വിശ്വംഭരൻ | 1978 | |
ആ ചിത്രശലഭം പറന്നോട്ടേ | പി ബാൽത്തസാർ | 1970 | |
ആദ്യകിരണങ്ങൾ | പി ഭാസ്ക്കരൻ | 1964 | |
ആരവം | മുരുകയ്യയുടെ ഭാര്യ | ഭരതൻ | 1978 |
ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ | ബാലചന്ദ്രന്റെ അമ്മ രോഹിണിയമ്മ | ഭദ്രൻ | 1984 |
ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച | ചെറിയമ്മ | ടി ഹരിഹരൻ | 1979 |
ഇത്തിക്കര പക്കി | ബിയാത്തു | ജെ ശശികുമാർ | 1980 |
ഇനിയും കാണാം | ചാൾസ് അയ്യമ്പിള്ളി | 1979 |
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|---|---|---|---|---|
അമ്പമ്പോ ജീവിക്കാൻ വയ്യേ | നാലുമണിപ്പൂക്കൾ | ബിച്ചു തിരുമല | ജി ദേവരാജൻ | 1978 | |
കണ്ണുകളിൽ കവിണയുമായ് | ഭാഗ്യജാതകം | പി ഭാസ്ക്കരൻ | എം എസ് ബാബുരാജ് | 1962 | |
കേളടീ നിന്നെ ഞാൻ | ഡോക്ടർ | പി ഭാസ്ക്കരൻ | ജി ദേവരാജൻ | 1963 | |
നല്ലകാലം വന്നു തായേ | ശബരിമല ശ്രീഅയ്യപ്പൻ | അഭയദേവ് | എസ് എം സുബ്ബയ്യ നായിഡു | 1961 | |
പദതളിർ തൊഴുതെൻ | ശബരിമല ശ്രീഅയ്യപ്പൻ | അഭയദേവ് | എസ് എം സുബ്ബയ്യ നായിഡു | 1961 | |
പറയുന്നെല്ലാരും പറയുന്നെല്ലാരും | കളഞ്ഞു കിട്ടിയ തങ്കം | വയലാർ രാമവർമ്മ | ജി ദേവരാജൻ | 1964 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
പ്രജാപതി | രഞ്ജിത്ത് ബാലകൃഷ്ണൻ | 2006 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
സിനിമ | സംവിധാനം | വര്ഷം | ശബ്ദം സ്വീകരിച്ചത് |
---|---|---|---|
അംഗീകാരം | ഐ വി ശശി | 1977 | പ്രമീള |
അച്ചുവേട്ടന്റെ വീട് | ബാലചന്ദ്ര മേനോൻ | 1987 | |
അടിമകൾ | കെ എസ് സേതുമാധവൻ | 1969 | ശാരദ |
അമേരിക്ക അമേരിക്ക | ഐ വി ശശി | 1983 | സീമ |
അയലത്തെ അദ്ദേഹം | രാജസേനൻ | 1992 | |
ആഴിയ്ക്കൊരു മുത്ത് | ഷോഫി | 1989 | |
ആൾക്കൂട്ടത്തിൽ തനിയെ | ഐ വി ശശി | 1984 | സീമ |
ഇണ | ഐ വി ശശി | 1982 | കാഞ്ചന |
ഇസബെല്ല | മോഹൻ | 1988 | നന്ദിത ബോസ് |
ഉത്സവം | ഐ വി ശശി | 1975 | സാധന |
ഉയരങ്ങളിൽ | ഐ വി ശശി | 1984 | കാജൽ കിരൺ |
എന്നെ ഞാൻ തേടുന്നു | പി ചന്ദ്രകുമാർ | 1983 | ശുഭ |
എന്റെ ഉപാസന | ഭരതൻ | 1984 | ഉണ്ണിമേരി |
ഏപ്രിൽ 18 | ബാലചന്ദ്ര മേനോൻ | 1984 | ശോഭന |
ഒരു കൊച്ചു സ്വപ്നം | വിപിൻദാസ് | 1984 | സീമ |
ഒരു മാടപ്രാവിന്റെ കഥ | ആലപ്പി അഷ്റഫ് | 1983 | |
ഒരുനാൾ ഇന്നൊരു നാൾ | ടി എസ് സുരേഷ് ബാബു | 1985 | |
കണ്ടു കണ്ടറിഞ്ഞു | സാജൻ | 1985 | |
കുലം | ലെനിൻ രാജേന്ദ്രൻ | 1997 | |
ചൂടാത്ത പൂക്കൾ | എം എസ് ബേബി | 1985 | ലക്ഷ്മി |
Edit History of കോട്ടയം ശാന്ത
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
19 Feb 2022 - 10:49 | Achinthya | |
7 Mar 2021 - 13:05 | shyamapradeep | |
7 Mar 2021 - 12:47 | shyamapradeep | |
2 Jan 2013 - 09:50 | Kiranz | ഫോട്ടോ ചേർത്തു |
2 Jan 2013 - 09:30 | Adithyan | |
26 Sep 2010 - 00:54 | Kiranz | |
26 Feb 2009 - 01:40 | tester |
Contribution |
---|
ഗ്യാലറിയിലെ ഫോട്ടോ നൽകിയത് Mahesh Dgkr |