രാഗിണി നന്ദ്വാനി

Ragini Nandwani
Date of Birth: 
തിങ്കൾ, 4 September, 1989

1989 സെപ്റ്റംബർ 4 -ന് ഉത്തർഖണ്ഡിലെ ഡെഹ്റാഡൂണിൽ ജനിച്ചു.  ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും ഇംഗ്ലീഷ് ഹോണേഴ്സിൽ രാഗിണി മാസ്റ്റർ ബിരുദം നേടിയിട്ടുണ്ട്. ഹിന്ദി ചാനലുകളിലെ ടെലിവിഷൻ ഷോകളിൽ ചെറിയ റോളുകൾ ചെയ്തുകൊണ്ടാണ് രാഗിണി അഭിനരംഗത്തേയ്ക്കെത്തുന്നത്. 2011 -ൽ സീ ടിവിയിലെ Mrs. Kaushik Ki Paanch Bahuein. എന്ന സീരിയലിൽ നായികയായി അഭിനയിച്ചുകൊണ്ടാണ് രാഗിണി ശ്രദ്ധ നേടുന്നത്.

2013 -ൽ ഡെഹ്രാഡൂൺ ഡയറീസ് എന്ന ഹിന്ദി സിനിമയിലഭിനയിച്ചുകൊണ്ട് രാഗിണി ചലച്ചിത്രമേഖലയിൽ തുടക്കംകുറിയ്ക്കുന്നത്. ആ വർഷം തന്നെ തമിഴിൽ തലൈവ എന്ന സിനിമയിൽ നായികയായി. 2014 -ൽ മലയാള സിനിമ പെരുച്ചാഴി യിൽ മോഹൻലാലിന്റെ നായികയായി അഭിനയിച്ചു. 2017 -ൽ ഹദിയ എന്ന സിനിമയിലും അഭിനയിച്ചു. ഹിന്ദി, തമിഴ്,തെലുങ്ക്, മലയാളം ഭാഷകളിലായി പത്തോളം സിനിമകളിൽ രാഗിണി നന്ദ്വാനി അഭിനയിച്ചിട്ടുണ്ട്. കൂടാതെ നിരവധി ഹിന്ദി ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചു.