ചാൾസ് പോൾ മുണ്ടയ്ക്കൻ

Charlz Paul Mundackan

1990 ജൂണ്‍ 26ന് എം കെ പൌലോസ് മേരി ജോസ് ദമ്പതികളുടെ മകനായി തൃപ്പൂണിത്തുറയിൽ ജനനം. മുണ്ടയ്ക്കൽ എന്നത് വീട്ടുപേരാണ്. പഠനം, ഒന്ന് മുതൽ പത്താം ക്ലാസ്സ് വരെ തിരുവാങ്കുളം ജോർജിയൻ അക്കാഡമിയിലും, പ്ലസ് വണ്‍ പ്ലസ് ടു കോലഞ്ചേരി സെയ്ന്റ് പീറ്റെഴ്സ് ആന്റ് സെയ്ന്റ് പോൾസ് ഹയർ സെക്കന്ററി സ്കൂളിലും. കടയിരുപ്പ് ശ്രീ നാരായണ ഗുരുകുലം കോളേജ് ഓഫ് എൻജിനീയറിംഗിൽ നിന്നും മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബി. ടെക്ക് ബിരുദവും നേടിയിട്ടുണ്ട്. ചാൾസിന് അൻസ് പോൾ ബിൻസ് പോൾ എന്നീ രണ്ടു സഹോദരിമാരുമുണ്ട്. ഇരുവരും വിവാഹിതർ. ചാൾസ് അച്ഛനും അമ്മയ്ക്കുമൊപ്പം പുത്തൻകുരിശിൽ(എറണാകുളം ജില്ല) താമസിക്കുന്നു. .

ഫിലിപ്സ് ആന്റ് ദി മങ്കിപെൻ എന്ന ചിത്രത്തിന്റെ സംഗീതസംവിധായകൻ രാഹുൽ സുബ്രമണ്യന്റെ ബാല്യകാല സുഹൃത്തായിരുന്ന ചാൾസിനെ സിനിമയോടുള്ള താത്പ്പര്യം തിരിച്ചറിഞ്ഞ് രാഹുൽ തന്നെയാണ് 2013ൽ മങ്കിപ്പെന്നിലേക്ക് ക്ഷണിക്കുന്നത്. സിനിമയിലെ വഴികാട്ടികളായി ചാൾസ് കാണുന്നത് റോജിൻ തോമസ്‌, ഷാനിൽ മുഹമ്മദ്‌, മനോജ്‌ പറമ്പത്ത്, രാഹുൽ സുബ്രമണ്യൻ എന്നിവരെയാണ്.