ചേമഞ്ചേരി നാരായണൻ നായർ

Name in English: 
Chemanjery Narayanan Nair
ചേമഞ്ചേരി നാരായണൻ നായർ
Date of Death: 
ചൊവ്വ, 26 August, 2014

നാടകത്തിൽ സ്ത്രീ വേഷങ്ങൾ അഭിനയിച്ച് പ്രാഗത്ഭ്യം തെളിയിച്ചായിരുന്നു ശ്രീ ചേമഞ്ചേരി നാരായണൻ നായർ സിനിമയിലെത്തിയത്. അദ്ദേഹം തൂവല്‍ക്കൊട്ടാരം, മിഴിരണ്ടിലും, അമ്മക്കിളിക്കൂട് തുടങ്ങി പതിനഞ്ചോളം സിനിമയില്‍ പ്രധാന വേഷമിട്ടു. ഒട്ടേറെ സീരിയലുകളിലും മുഖ്യകഥാപാത്രമായിരുന്നു. ആകാശവാണിയില്‍ എ ഗ്രേഡ് ആര്‍ടിസ്റ്റായിരുന്നു. നടന്‍' എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്.

1997ല്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രൊഫഷണല്‍ നാടക മത്സരത്തില്‍ പ്രത്യേക ജൂറി അവാര്‍ഡ്, 1998ല്‍ കേരള സംഗീത നാടക അക്കാദമിയുടെ സി ജി പരമേശ്വരന്‍പിള്ള സ്മാരക അവാര്‍ഡ്, 2004ല്‍ ഗുരുപൂജ പുരസ്കാരം തുടങ്ങി ഒട്ടേറെ അംഗീകാരങ്ങള്‍ ലഭിച്ചു.

ക്യാൻസർ ബാധയെത്തുടർന്ന്  2014 ആഗസ്റ്റ് 26നു കൊയിലാണ്ടിയിൽ നിര്യാതനായി.