രാഹുൽ ലക്ഷ്മൺ

Name in English: 
Rahul Lakshman

സന്ദേശം സിനിമയിലെ ബാലതാരമായി അഭിനയിച്ച രാഹുൽ ലക്ഷ്മണ്‍. സ്കൂൾ, യൂണിവേഴ്സിറ്റി കലോത്സവ മത്സരങ്ങളിലെ മിമിക്രി കൊമ്പറ്റീഷനുകളിൽ സ്ഥിരം ജേതാവായിരുന്നു രാഹുൽ. എം ടി യുടെ 'വേനൽക്കിനാവുകൾ' സിനിമയിലഭിനയിക്കാൻ രാഹുലിന് അവസരം ലഭിച്ചിരുന്നെങ്കിലും ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞില്ല. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും ബിരുദമെടുത്ത ഡോ രാഹുൽ ലക്ഷ്മണ്‍ ഇപ്പോൾ അമൃത ഇൻസ്ടിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ജോലി നോക്കുകയാണ്.