ഭാവന പാണി

Bhavna Pani

ആറാം വയസ്സുമുതൽ നൃത്തം അഭ്യസിച്ചു തുടങ്ങിയ ഭാവന പാണി കഥക്, ഒഡിസ്സി എന്നീ നൃത്ത രൂപങ്ങളിൽ നിപുണയാണ്. നിരവധി പരസ്യചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഹിന്ദിയിലെ തെരെ ലിയെ ആണ് ആദ്യ സിനിമ. ഹിന്ദി, കന്നഡ, മലയാളം, തെലുങ്ക് ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്.

മുംബൈ മിഥി കോളേജിൽ നിന്നും ബി എ സൈക്കോളജി ബിരുദം നേടിയ ഭാവന സഹാറ ഇന്ത്യയുടെ ഭാരതിയിൽ മുൻനിര നർത്തകി ആണ്.

പരസ്യനിർമാതാവ് ഉദയ് ശങ്കർ പാണിയുടെ മകളും മുംബൈ സ്വദേശിയുമാണ്‌.