സാധിക വേണുഗോപാൽ

Sadhika Venugopal

1988 ഏപ്രിൽ 6 -ന്  ചലച്ചിത്ര സംവിധായകനായിരുന്ന ഡി.വേണുഗോപാലിന്റെയും(സിതാര വേണു) നടിയായ രേണുകയുടെയും മകളായി കോഴിക്കോട് ജനിച്ചു. ബിസിനസ് മാനേജ്മെന്റിൽ ബിരുദവും, സൈക്കോളജിയിലും ഹ്യൂമൺ റിസോഴ്സ് ആൻഡ് മാർക്കറ്റ് റിസേർച്ചിലും പി ജിയും കഴിഞ്ഞിട്ടുണ്ട്. മോഡലിംഗിലൂടെയാണ് സാധിക വേണുഗോപാൽ തന്റെ കരിയറിന് തുടക്കമിടുന്നത്.

2012 -ൽ ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക വേണുഗോപാൽ ചലച്ചിത്ര മേഖലയിലേയ്ക്ക് ചുവടുവെയ്ക്കുന്നത്. തുടർന്ന് പത്തിലധികം സിനിമകളിൽ അഭിനയിച്ചു. സർവ്വോപരി പാലാക്കാരൻപൊറിഞ്ചു മറിയം ജോസ്,  ഫോറൻസിക്  എന്നിവ സാധിക അഭിനയിച്ച സിനിമകളിൽ ചിലതാണ്. സിനിമകൾ കൂടാതെ ടെലിവിഷൻ പരമ്പരകളിലും സാധിക അഭിനയിക്കുന്നുണ്ട്. മഴവിൽ മനോരമ ചാനലിൽ സംപ്രേക്ഷണം ചെയ്ത പട്ടുസാരി എന്ന സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് സാധിക കുടുംബ പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടിയിരുന്നു. നിരവധി പ്രശസ്ത ബ്രാൻഡുകളൂടെ മോഡലായിട്ടുണ്ട് സാധിക.