ശിൽപി മർവഹ

Shilpi Marwaha

ഡൽഹിക്കാരിയായ ഒരു തിയറ്റർ കലാകാരിയാണ് ശിൽപി മർവഹ."രാഞ്ഛന" എന്ന ബോളിവുഡ് സിനിമയിലെ രശ്മി എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ചുകൊണ്ടാണ് സിനിമയിലേയ്ക്ക് വരുന്നത്. ടി വി ചന്ദ്രന്റെ "ഭൂമിയുടെ അവകാശികൾ" ആണ് ശില്പിയുടെ ആദ്യമലയാള സിനിമ.

ഡൽഹിയിൽ, അരവിന്ദ് ഗോറിന്റെ അഷ്മിത തിയറ്റർ ഗ്രൂപ്പിൽ ആറു വർഷത്തോളം പ്രവർത്തിച്ചിട്ടുണ്ട്. ബ്രെഹ്തിന്റെ "ദ് ഗുഡ് പേഴ്സൺ ഓഫ് സെത്സ്വാൻ",ഗിരീഷ് കർണാഡിന്റെ "രക്ത് കല്യാൺ",സ്വദേശ് ദീപക്കിന്റെ "കോർട്ട് മാർഷ്യൽ" തുടങ്ങി പ്രശസ്തമായ പല നാടകങ്ങളും ചെയ്തിട്ടുണ്ട്.

സാമൂഹ്യപ്രവർത്തക കൂടിയായ ശിൽപി മർവഹ വിവിധസാമൂഹിക പ്രശ്നങ്ങളെ ഉന്നയിച്ച് മുപ്പത്തി അഞ്ചോളം തെരുവുനാടകങ്ങളും ചെയ്തിട്ടുണ്ട്.

ഡൽഹി സ്വദേശി.കമലാ നെഹ്രു കോളേജിൽ നിന്നും കൊമേഴ്സിൽ ബിരുദം നേടിയിട്ടുണ്ട്.