ശ്രീകല ശശിധരൻ

Name in English: 
Sreekala Sasidharan
Sreekala Sasidharan
Alias: 
അമ്മ മനസ്സ് സീരിയൽ

ടെലിവിഷൻ ചാനലുകളിലെ പരമ്പരകളിലൂടേയാണ് ശ്രീകല ശശിധരൻ പ്രശസ്തയായത്. ദൂരദർശനിലെ "വീണ്ടും ജ്വാലയായ്", സൂര്യ ടി വിയിലെ "കായം കുളം കൊച്ചുണ്ണി" ഏഷ്യാനെറ്റിലെ "അമ്മ മനസ്സ്" തുടങ്ങിയ സീരിയലുകളിലെ വേഷങ്ങൾ ശ്രീകലയെ പ്രിയങ്കരിയാക്കി.2004ൽ "എന്നിട്ടും" എന്ന സിനിമയിലെ ഒരു ചെറിയ വേഷം ചെയ്ത് വെള്ളിത്തിരയിലെത്തി.

അഭിനയത്തിനു പുറമേ നൃത്തവും ശ്രീകലയുടെ ഇഷ്ടമേഖലയാണ്. കണ്ണൂർ എസ് എൻ കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയിട്ടുണ്ട്.