സിജ റോസ്

Name in English: 
Sija Rose

ടെലിവിഷനിലെ പരസ്യചിത്രങ്ങളിൽ നിന്നാണ് സിജ റോസ് സിനിമാലോകത്തേയ്ക്കെത്തുന്നത്. ആദ്യസിനിമ,2012ൽ കന്നഡ ഭാഷയിലായിരുന്നു. തുടർന്ന് അൻവർ റഷീദിന്റെ "ഉസ്താദ് ഹോട്ടൽ" എന്ന സിനിമയിലെ ഒരു ചെറുവേഷത്തിലൂടെ  മലയാളചലച്ചിത്ര രംഗത്തെത്തി. അതേ വർഷം തന്നെ "കോഴി കൂവുത്" എന്ന സിനിമയിലൂടെ തമിഴിലും."നി കൊ ഞാ ചാ" എന്ന സിനിമയിലെ ഹോട്ടൽ റിസപ്ഷനിസ്റ്റ് അഞ്ജലി എന്ന വേഷത്തോടെ ശ്രദ്ധേയയായി. തുടർന്ന് "അന്നയും റസൂലും" എന്ന സിനിമയിലും ശ്രദ്ധിയ്ക്കപ്പെടുന്ന വേഷമായിരുന്നു. മനോജ് പിള്ളയുടെ "ട്രാഫിക്" എന്ന സിനിമയുടെ ഹിന്ദി റീമേക്കിൽ അദ്ദേഹത്തിന്റെ സഹസംവിധായിക ആയും പ്രവർത്തിച്ചിട്ടുണ്ട്.

സ്കൂൾ വിദ്യാഭ്യാസം മസ്കറ്റിലും ബിരുദം മുംബൈയിലുമായിരുന്നു.