കാവാലം നാരായണ പണിക്കർ

Name in English: 
Kavalam Narayana Panicker
Artist's field: 

സുപ്രസിദ്ധ കവിയും നാടകകൃത്തുമായ കാവാലം നാരായണപ്പണിക്കര്‍ ആലപ്പുഴ ജില്ലയിലെ കാവാലത്ത് ഗോദവര്‍മ്മയുടെയും കുഞ്ഞു ലക്ഷ്മിയുടെയും മകനായി 1928 ല്‍ ജനിച്ചു. 1961ൽ കേരള സംഗീത നാടക അക്കാദമിയുടെ സെക്രട്ടറി, 'തിരുവര'ങ്ങിന്റെയും 'സോപാന'ത്തിന്റെയും ഡയറക്ടര്‍, തിരുവാഴിത്താന്‍, അവനവന്‍ കടമ്പ, കരിങ്കുട്ടി, ദൈവത്താര്‍ തുടങ്ങിയ പ്രശസ്ത നാടകങ്ങളുടെ കര്‍ത്താവ് എന്നീ നിലകളിലും പ്രശസ്തനാണ്. "രതിനിര്‍വ്വേദം" എന്ന സിനിമയ്ക്കു വേണ്ടി ഗാനങ്ങള്‍ എഴുതിക്കൊണ്ട് സിനിമാ രംഗത്തെത്തി. തുടര്‍ന്ന് വാടകയ്ക്കൊരു ഹൃദയം, തമ്പ്, കുമ്മാട്ടി, തമ്പുരാട്ടി, തുടങ്ങിയ മലയാള ചലച്ചിത്രങ്ങൾക്ക് ഗാനരചന നിര്‍വഹിച്ചു. 1975ൽ 'നാടകചക്രം' എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 1978 ലും 1982 ലും മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 2007ൽ പദ്മഭൂഷൺ നല്കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു.

2016 ജൂൺ 26ന് തിരുവനന്തപുരത്ത് തിരുമല തൃക്കണ്ണാപുരത്തെ വസതിയിൽ അദ്ദേഹം മരണമടഞ്ഞു. വാർദ്ധക്യ സഹജമായ രോഗങ്ങളായിരുന്നു മരണ കാരണം.