നീരജ് മാധവ്

Name in English: 
Neeraj Madhav

വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദവും സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നു തിയറ്റർ ആർട്ട്സിൽ ബിരുദാനന്തരബിരുദവും പൂർത്തിയാക്കിയ ഈ കോഴിക്കോടുകാരൻ, ബഡി എന്ന സിനിമയിലൂടെയാണ് അഭിനയജീവിതത്തിനു തുടക്കം കുറിച്ചത്. തുടർന്ന്  മെമ്മറീസ്, എന്ന ജിത്തു ജോസഫ് ചിത്രത്തിൽ അഭിനയിച്ചു, ജിത്തുവിന്റെ തന്നെ ദൃശ്യത്തിലെ മോനിച്ചൻ എന്ന വേഷം അഭിനയ ജീവിതത്തിൽ ഒരു വഴിത്തിരിവായി. 2007ലെ അമൃത സൂപ്പർ ഡാൻസർ പരിപാടിയിലെ ഫൈനലിസ്റ്റ് ആയിരുന്ന നീരജ്, കലാമണ്ഡലം സരസ്വതി ടീച്ചറുടേയും മകൾ അശ്വതിയുടേയും കീഴിൽ ഭരതനാട്യം അഭ്യസിച്ചിട്ടുണ്ട്. കലാമണ്ഡലം ഉദയൻ നമ്പൂതിരിയിൽ നിന്നും ചെണ്ടയും അഭ്യസിച്ചിട്ടുണ്ട്. ചെന്നൈ എസ് ആർ എം യൂണിവേഴ്സിറ്റിയിൽ ബിരുദത്തിനു പഠിക്കുന്ന സമയത്ത് പോക്കറ്റ് മണിക്കായി കോളേജിലെ ഡാൻസ് മത്സരങ്ങൾക്ക് നൃത്തസംവിധാനം  ചെയ്തിരുന്നു. ഛായാഗ്രാഹകൻ ജോമോൻ ടി ജോണിന്റെ നിർദ്ദേശപ്രകാരം ഒരു വടക്കൻ സെൽഫിയിൽ നൃത്തസംവിധാനവും ചെയ്തു

കോഴിക്കോട്,തിരുവണ്ണൂർ വെറ്ററിനറി ഡോക്ടർ മാധവനും അദ്ധ്യാപികയായ ലതയുമാണ് മാതാപിതാക്കൾ. നീരജിന്റെ അമ്മ ഒരു നർത്തകി കൂടിയാണ്.  അനുജൻ നവനീത് മാധവ് പത്തോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.