ശ്രീറാം രാമചന്ദ്രൻ

Sreeram Ramachandran
Date of Birth: 
ചൊവ്വ, 10 March, 1987

മലയാള ചലച്ചിത്ര,സീരിയൽ നടൻ. കോഴിക്കോട് ജില്ലയിലെ ചാലപ്പുറത്ത് ജനിച്ചു. പ്രമുഖ കർണ്ണാടക സംഗീതജ്ഞ്യൻ പാലാ സി കെ രാമചന്ദ്രനാണ് പിതാവ്. ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ ശിഷ്യനും യേശുദാസിന്റെ സഹപാഠിയുമാണ് പാലാ സി കെ രാമചന്ദ്രന്‍. കോഴിക്കോട് A W H എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ശ്രീറാം ബിരുദം നേടി. പഠനശേഷം ചെന്നൈയില്‍ ആര്‍ട് അസിസ്റ്റന്റായി ശ്രീറാം പ്രവര്‍ത്തിച്ചു.

അതിനുശേഷമാണ്2010-ൽ വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്സ് ക്ലബ്- ലൂടെ സിനിമയിലേക്കെത്തുന്നത്. തുടര്‍ന്ന്തട്ടത്തിന്‍ മറയത്ത്- ല്‍ നിവിന്‍ പോളിയുടെ സുഹൃത്തായി അഭിനയിച്ച വേഷം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ഫഹദ് ചിത്രം ആര്‍ട്ടിസ്റ്റ്-ല്‍ വില്ലന്‍ വേഷവും ശ്രീറാം ചെയ്തു. ശ്രീറാമിന്റെ ജ്യേഷ്ഠൻ ജയറാം രാമചന്ദ്രൻ  സിനിമയിൽ ആർട്ട് ഡയറക്ടറായി പ്രവർത്തിയ്ക്കുന്നു. ചില സിനിമകളിൽ കൂടി ചെറിയ റോളുകൾ ചെയ്തതിനുശേഷം ശ്രീറാം രാമചന്ദ്രൻ സീരിയലുകളിൽ അഭിനയിയ്ക്കാൻ തുടങ്ങി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കസ്തൂരിമാൻ എന്ന സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. ഷോര്‍ട്ട് ഫിലിമുകളിലും പരസ്യചിത്രങ്ങളിലും അഭിനയിയ്ക്കുന്നുണ്ട് ശ്രീറാം രാമചന്ദ്രൻ.

ശ്രീറാം രാമചന്ദ്രന്റെ ഭാര്യ വന്ദിത, ഒരു മകൾ വിസ്മയ.