ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി

Chowalloor Krishnankutty
Chowalloor Krishnankutty-Lyricist
എഴുതിയ ഗാനങ്ങൾ: 55
കഥ: 3
സംഭാഷണം: 6
തിരക്കഥ: 5

ശ്രീ.ചൊവ്വല്ലൂർ, ഭക്തിഗാനങ്ങളുടെ രചയിതാവ് എന്ന നിലയിലായിരിക്കും മലയാളികൾക്ക്/സംഗീതാസ്വാദകർക്കു കൂടുതൽ പരിചിതൻ.ടീ.എസ്.രാധാകൃഷ്ണനുമൊത്ത് യേശുദാസിന് (തരംഗിണി )വേണ്ടി തയാറാക്കിയ തുളസീതീർത്ഥം(1986) ( "ഒരു നേരമെങ്കിലും..", "അഷ്ടമിരോഹിണി .." തുടങ്ങിയ നിത്യ ഹരിത ഗാനങ്ങൾ .)നാളിതു വരെ ഇറങ്ങിയ തരംഗിണി ഭക്തി ഗാന ആൽബങ്ങളിൽ ഏറ്റവും ശ്രദ്ധേയമത്രെ!!

യൂസഫലി കേച്ചേരി സംവിധാനം ചെയ്ത "മരം" എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ട് സിനിമാ പ്രവേശം. തുലാവര്‍ഷം (1975), എന്ന സിനിമയിലെ "സ്വപ്നാടനം ഞാന്‍ തുടരുന്നു" എന്ന സലീല്‍ ദാ ഗാനത്തിലൂടെ ഗാനരചയിതാവായി... പക്ഷേ പലരും ഈ ഗാനത്തിന്റെ രചയിതാവ് വയലാര്‍ ആണെന്നാണ് ഇപ്പോഴും കരുതുന്നത്...സര്‍ഗ്ഗം എന്ന ചിത്രത്തിന്റെ സംഭാഷണ രചയിതാവ് എന്ന നിലയിലും ശ്രദ്ധേയനാണ്.

ചൊവ്വല്ലൂര്‍ കൃഷ്ണന്‍ കുട്ടി ഒരു പത്ര പ്രവര്‍ത്തകന്‍ കൂടിയായിരുന്നു. 1950-കളുടെ അവസാനം "നവജീവ"നില്‍ തുടങ്ങിയ പത്രപ്രവര്‍ത്തന ജീവിതം 2004-ല്‍ കോഴിക്കോട് മലയാള മനോരമയില്‍ നിന്ന് അസിസ്റ്റന്റ് എഡിറ്ററായി വിരമിക്കും വരെ തുടര്‍ന്നു. ഇതിനിടയില്‍ 2 വര്‍ഷം കോഴിക്കോട് ആകാശവാണിയില്‍ സ്റ്റാഫ് ആര്‍ട്ടിസ്റ്റ് ആയിരുന്നു.

 അവലംബം: ശ്രീ രവി മേനോന്റെ പാട്ടെഴുത്ത് എന്ന ആർട്ടിക്കിൾ