ശ്രീധരൻ മുണ്ടങ്ങാട്‌

Sreedharan Mundangadu
ആലപിച്ച ഗാനങ്ങൾ: 1

യുനെസ്കോ അസംബ്ലിയിൽ ചരിത്രത്തിലാദ്യമായി ഡോ. വസുന്ധരാ ദൊരൈസ്വാമി ശാസ്ത്രീയനൃത്തം അവതരിപ്പിച്ചപ്പോൾ അവയിൽ ഒന്ന് ചിട്ടപ്പെടുത്തിയത്‌ ശ്രീധരൻ മുണ്ടങ്ങാട് ആയിരുന്നു(ചാരുകേശി വർണ്ണത്തിലായിരുന്നു).സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗം കുളൂർ ഏകാംഗ നാടകമാക്കി അവതരിപ്പിച്ചപ്പോൾ അതിനു സംഗീതം നൽകിയത്‌ ശ്രീധരൻ മുണ്ടങ്ങാടാരുന്നു.സിനിമക്കുവെളിയിൽ ശാസ്ത്രീയനൃത്തമേഖലയിൽ അതിപ്രശസ്തരായ നർത്തകർ പലരും ശ്രീധരൻ മുണ്ടങ്ങാടിന്റെ സംഗീതത്തിനും സ്വരത്തിനുമൊപ്പം നൃത്തം ചെയ്തിട്ടുണ്ട്‌. നാടകമേഖലയിലും ഭക്തിഗാനരംഗത്തും സ്വരമുദ്രകൾ ചാർത്തിയ അദ്ദേഹം 101 മണിക്കൂർ തുടർച്ചയായി ഗുരുവായൂർ നടയിൽ ഗാനസുധ നടത്തിയിട്ടുണ്ട്‌. HMV അടക്കമുള്ള പ്രമുഖ കമ്പനികൾ അദ്ദേഹത്തിന്റെ ഭക്തിഗാനങ്ങൾ റിക്കോർഡ്‌ ചെയ്തിറക്കിയിട്ടുണ്ട്.

അദ്ദേഹം ഗൗരവമായിക്കാണാതിരുന്ന സിനിമാഗാനത്തിലേക്ക്‌ ലോഹിതദാസ്‌ ഒരു വട്ടം മാത്രം അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവന്നു.

അവലംബം : ഹരിലാലിന്റെ ഫേസ്ബുക്ക്‌  പോസ്റ്റ്‌