ജിസ് ജോയ്

Jis Joy
ജിസ്മോൻ
ജിസ്മോൻ ജോയ്
എഴുതിയ ഗാനങ്ങൾ: 20
സംവിധാനം: 6
കഥ: 1
സംഭാഷണം: 4
തിരക്കഥ: 4

മലയാള ചലച്ചിത്ര സംവിധായാകൻ. എറണാംകുളം ജില്ലയിലെ വാഴക്കാലയിൽ ജനിച്ചു. വിദ്യാഭ്യാസത്തിനുശേഷം ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റായിട്ടാണ് ജിസ് ജോയിയുടെ കരിയർ ആരംഭിയ്ക്കുന്നത്. സീരിയലുകളിലാണ് അദ്ദേഹം ആദ്യമായി ഡബ്ബ് ചെയ്തത്. സുഹൃത്തായ ജയസൂര്യ വഴിയാണ് ജിസ് ജോയിക്ക് ടെലിവിഷൻ സീരിയലുകളിൽ ഡബ്ബ് ചെയ്യുവാനുള്ള അവസരം ലഭിയ്ക്കുന്നത്. ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന സിനിമയിലൂടെ ആദ്യമായി സിനിമയ്ക്ക് ഡബ്ബ് ചെയ്തു. തുടർന്ന് അല്ലു അർജ്ജുൻ സിനിമകൾ മലയളത്തിലേയ്ക്ക് മൊഴിമാറ്റിയെത്തിയപ്പോൾ അല്ലു അർജ്ജുനു വേണ്ടി ശബ്ദം പകർന്നു.

പിന്നീട് പരസ്യ ചിത്രങ്ങൾ സംവിധാനം ചെയ്തു തുടങ്ങി.  അത് സിനിമയിലേയ്ക്ക് വഴിതെളിച്ചു. ജിസ് ജോയ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ  ബൈസിക്കിൾ തീവ്സ് ആണ്. ആസിഫലി നായകനായ ബൈസിക്കിൾ തീവ്സിന്റെ തിരക്കഥയും ജിസ്ജോയ് ആയിരുന്നു എഴുതിയത്. 2013 ലായിരുന്നു ചിത്രം റിലീസായത്. അതിനുശേഷം 2017 ൽ ആസിഫലിയെ നായകനാക്കി സൺഡേ ഹോളിഡെ സംവിധാനം ചെയ്തു. വലിയ വിജയമായ ആ സിനിമയ്ക്കുശേഷം അടുത്ത ചിത്രം വിജയ് സൂപ്പറും പൌർണ്ണമിയും ആയിരുന്നു. അതും സാമ്പത്തിക വിജയം നേടി. ഈ സിനിമകളുടെയെല്ലാം തിരക്കഥയും ജിസ് ജോയ് ആയിരുന്നു. 

ഗാനരചയിതാവുകൂടിയാണ് ജിസ് ജോയ്. അദ്ദേഹം സംവിധാനം ചെയ്ത സിനിമകളിലും ബ്രദേഴ്സ് ഡെ എന്ന സിനിമയിലും ഗാനങ്ങൾ രചിച്ചു. വട്ടമേശ സമ്മേളനം എന്ന സിനിമയിലൂടെ ജിസ് ജോയ് അഭിനേതാവുമായി.