ദിൽഷാദ് വി എ (പിപ്പിജാൻ)

Dilshad VA

എറണാകുളത്തു അബ്ദുൾ റഫീഖിന്റേയും നൂർജഹാന്റെയും മകനായി ജനിച്ചു .പ്രധാനമായും ബോളിവുഡ് ചലച്ചിത്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഛായാഗ്രാഹകനാണ് ദിൽഷാദ് എ.  മലയാളം, കന്നഡ, മറാത്തി, ഇംഗ്ലീഷ് ഭാഷാ ചിത്രങ്ങളിലും ക്യാമറ കൈകാര്യം ചെയ്തിട്ടുണ്ട്.
രാമചന്ദ്ര ബാബുവിന്റെ അസിസ്റ്റന്റായും അസോസിയേറ്റ് ക്യാമറാമാനായും 40 ലധികം ചിത്രങ്ങളിൽ പ്രവർത്തിച്ചാണ് ദിൽഷാദ് തന്റെ  സിനിമാജീവിതം ആരംഭിക്കുന്നത് .മലയാളത്തിൽ 2000 ൽ പുറത്തിറങ്ങിയ കാതര എന്ന ചലച്ചിത്രത്തിൽ സ്വതന്ത്ര ഛായാഗ്രാഹകനായി. പിന്നീട് ഫോർട്ട് കൊച്ചി , മധുരം, ഈ ഭാർഗ്ഗവീ നിലയം എന്നീ ചിത്രങ്ങളിൽ ഛായാഗ്രഹണം നിർവഹിച്ചു .പിന്നീട് അബ്ബാസ് -മസ്താൻ സംവിധാനം ചെയ്തറേസ്, റേസ് 2, പ്ലേയേഴ്സ്,  നഖാബ്, ഐത്രാസ് തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളുടെ സെക്കന്റ് ഓപ്പറേറ്റീവ് ക്യാമറാമാനായി രവി യാദവിനൊപ്പം ചേർന്നു പ്രവർത്തിച്ചു മനീജ് പ്രേംനാഥ് സംവിധാനം ചെയ്ത ദി വെയിറ്റിംഗ് റൂം എന്ന ഹിന്ദി ചിത്രത്തിലൂടെയാണ്  അദ്ദേഹം ബോളിവുഡിൽ സ്വതന്ത്ര ക്യാമറാമാനായി മാറുന്നത് .