ശ്രീജിത് ദിവാകരൻ

Sreejith Divakaran
ശ്രീജിത് ദിവാകരൻ
ശ്രീജിത് ഡി
സംഭാഷണം: 2
തിരക്കഥ: 1

നെടുമ്പാശ്ശേരിക്കടുത്ത് കപ്രശ്ശേരിയില്‍ 1975-ല്‍ ജനിച്ചു. റിട്ട.സ്‌ക്കൂള്‍ അധ്യാപകരായ ദിവാകരന്‍ പിള്ളയുടേയും സതിയുടേയും മകന്‍. കപ്രശ്ശേരി ഗവ സ്‌ക്കൂള്‍, കുറ്റിപ്പുഴ ക്രിസ്തുരാജ് സ്‌ക്കൂള്‍, കളമശ്ശേരി സെന്റ് പോള്‍സ് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, സിഡിറ്റ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. പതിനഞ്ചുവര്‍ഷത്തോളമായി മാധ്യമമേഖലയില്‍ ജോലി ചെയ്യുന്നു. ഇപ്പോള്‍ ഡൂൾന്യൂസ്.com ൽ എക്സിക്യൂട്ടീവ് എഡിറ്റർ ആയി ജോലിചെയ്യുന്നു. മുമ്പ് മീഡിയവണ്‍ ചാനലിന്റെ ഡല്‍ഹി ബ്യൂറോ ചീഫ് ആയിരുന്നു . പത്തുവര്‍ഷത്തിലേറെയായി ഡല്‍ഹിയില്‍ സ്ഥിരതാമസം. സ്ത്രീ ആരോഗ്യം, നിയമം എന്നീവിഷയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഡോ.ആരതിയാണ് ഭാര്യ. മഹാരാജാസ് കോളേജില്‍ സുഹൃത്തുക്കളായിരുന്ന പലരും ഇപ്പോള്‍ സിനിമമേഖലയില്‍ സജീവമാണ്. മഹാരാജാസ് കോളേജ് വിദ്യാഭ്യാസകാലത്തെ സൗഹൃദമാണ് ശ്രീജിത്തിനെ സിനിമയിൽ എത്തിച്ചത്. അമൽ നീരദുമായുള്ള സൗഹൃദം വഴിയാണ് അദ്ദേഹത്തിന്റെ 'അൻവർ' എന്ന സിനിമയുടെ പിന്നണിയിൽ പങ്കാളിയാകുന്നത് .

ശ്രീജിത്തിന്റെ ഫേസ്ബുക്ക് ലിങ്ക് - sreejith.divakaran.50