സിമ്രാൻ

Simran
Simran
Date of Birth: 
Sunday, 4 April, 1976
സിമ്രൻ

പഞ്ചാബ് സ്വദേശികളായ അശോക് നവലിന്റെയും ശാരദ നവലിന്റെയും മകളായി മുംബൈയിൽ ജനിച്ചു. ഋഷിബാല നവൽ എന്നായിരുന്നു സിമ്രാന്റെ യഥാർത്ഥ നാമം. സ്കൂൾ വിദ്യാഭ്യാസകാലത്തുതന്നെ സിമ്രാൻ ഡാൻസ് പ്രോഗ്രാമുകളിൽ പങ്കെടുത്തിരുന്നു.1995 -ൽ Sanam Harjai എന്ന ഹിന്ദി ചിത്രത്തിലഭിനയിച്ചുകൊണ്ടാണ്.സിമ്രാൻ അഭിനയരംഗത്തേയ്ക്കെത്തുന്നത്. 1996 -ൽ മമ്മൂട്ടി നായകനായ ഇന്ദ്രപ്രസ്ഥം എന്ന സിനിമയിൽ നായികയായിക്കൊണ്ട് സിമ്രാൻ ദക്ഷിണേന്ത്യൻ സിനിമകളിൽ തുടക്കംകുറിച്ചു.

അതിനുശേഷം Simhada Mari എന്ന കന്നഡ സിനിമയിൽ അഭിനയിച്ചു. 1997 -ൽ Once More, VIP എന്നീ ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ട് സിമ്രാൻ തമിഴ് സിനിമയിലും തുടക്കമിട്ടു. Thullaadha manamum thullum ഉൾപ്പെടെ നിരവധി ഹിറ്റ് സിനിമകളിലൂടെ സിമ്രാൻ തമിഴ് സിനിമകളിലെ മുൻനിര നായികയായി മാറി. തെലുങ്കു സിനിമകളിലും പ്രധാന താരമായിമാറിയ സിമ്രാൻ നിരവധി സിനിമകളിൽ അവിടെയും അഭിനയിച്ചു. ഇന്ദ്രപ്രസ്ഥത്തിനുശേഷം പതിനൊന്നു വർഷം കഴിഞ്ഞാണ് പിന്നീട് സിമ്രാൻ മലയാളത്തിലഭിനയിക്കുന്നത്. ഇന്ദ്രജിത്ത് നായകനായ ഹാർട്ട് ബീറ്റ്സ്ര് ആയിരുന്നു സിമ്രാന്റെ രണ്ടാമത്തെ മലയാള ചിത്രം. സിനിമകൾ കൂടാതെ ടെലിവിഷൻ ഷോകളിലും സിമ്രാൻ സജീവമാണ്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലായി നൂറിലധികം സിനിമകളിൽ സിമ്രാൻ അഭിനയിച്ചിട്ടുണ്ട്.

സിമ്രാന്റെ ഭർത്താവ് ദീപക് ഭാഗ. രണ്ടു മക്കൾ അദീപ്, അദിത് വീർ