എം എം രാമചന്ദ്രൻ

Atlas Ramachandran
Atlas Ramachandran
അറ്റ്ലസ്‌ രാമചന്ദ്രൻ
Date of Birth: 
Friday, 31 July, 1942
Date of Death: 
Sunday, 2 October, 2022
അറ്റ്ലസ് രാമചന്ദ്രൻ
വൈശാലി രാമചന്ദ്രൻ
ഡോ.എം.എം.രാമചന്ദ്രൻ
സംവിധാനം: 1

ഇന്ത്യയിലും പ്രവാസലോകത്തും മലയാളികളുംകലാസ്നേഹികളും സ്നേഹത്തോടെയും ബഹുമാനത്തോടെയും കണ്ടിരുന്നആളാണ്‌ മതുക്കര മൂത്തേടത്ത്‌ രാമചന്ദ്രൻ അഥവാ എം എം രാമചന്ദ്രൻ എന്ന അറ്റ്ലസ്‌ രാമചന്ദ്രൻ‌. "ജനകോടികളുടെ വിശ്വസ്ത സ്ഥാപനം" എന്ന ഒറ്റപരസ്യവാചകത്തിന്റെ ഉടലും ശബ്ദവും ഉടമയുമായ വ്യാപാരി എന്നതിനപ്പുറംമലയാള സിനിമാലോകം മറക്കാൻ പാടില്ലാത്ത മഹത്തായ സംഭാവനകൾ നൽകിയകലാസ്നേഹി കൂടിയാണ്‌ മണ്മറയുന്നത്‌. 

നാലു ദശാബ്ദത്തോളം ദീർഘമായ കാലത്ത്‌ കോടിക്കണക്കിന്‌ മൂല്യമുള്ള"അറ്റ്ലസ്‌" എന്ന വ്യാപാരസാമ്രാജ്യം പടുത്തുയർത്തിയ ഒരു സ്വർണ വ്യാപാരി എന്നതു മാത്രമല്ല അറ്റ്ലസ് രാമചന്ദ്രനെ മലയാളികൾക്കിടയിൽ ശ്രദ്ധേയനാക്കിയത്. അക്ഷരശ്ലോകസദസ്സുകളിൽ ശ്രദ്ധേയനായിരുന്ന കവി വി.കമലാകരമേനോന്റെ മകനായിരുന്നു രാമചന്ദ്രൻ. അതിനാൽ തന്നെ മകനും അക്ഷരശ്ലോക സദസ്സുകളിൽ പങ്കെടുത്തിരുന്നു. ഒരു ബാങ്കർ എന്ന നിലയിൽ കുവൈറ്റിൽ പ്രവാസിയായെത്തുകയും പിന്നീട്‌ എൺപതുകളിൽ സ്വർണ്ണവ്യാപാരത്തിലേക്ക്‌ തിരിയുകയും ചെയ്ത അദ്ദേഹം സഹൃദയത്വം കൈവിട്ടില്ല. 

1988ൽ ഭരതൻ സംവിധാനം ചെയ്ത  'വൈശാലി' നിർമിച്ചുകൊണ്ടായിരുന്നു അറ്റ്ലസ് രാമചന്ദ്രൻ സിനിമാ രംഗത്തേക്ക് പ്രവേശിക്കുന്നത്. കലാപരമായും സാമ്പത്തികമായും സിനിമ വിജയിച്ചതോടെ അദ്ദേഹം "വൈശാലി രാമചന്ദ്രൻ" ആയി. "ചന്ദ്രകാന്ത ഫിലിംസ്‌" എന്ന പേരിൽ സ്വന്തം നിർമ്മാണക്കമ്പനിയുടെ തുടക്കവും വൈശാലിയിൽ നിന്നാണ്‌. 

1991ൽ ജി.അരവിന്ദൻ സംവിധാനം ചെയ്ത മോഹൻലാലിന്റെ "വാസ്തുഹാര" വിതരണം ചെയ്തത്‌ "ചന്ദ്രകാന്ത റിലീസ്‌" ആണ്‌‌. 

1991ൽ സിബിമലയിൽ സംവിധാനം ചെയ്ത 'ധനം', 1994ൽ ഹരികുമാർ-എംടിടീമിന്റെ 'സുകൃതം' എന്ന മമ്മൂട്ടി ചിത്രം എന്നിവയും അദ്ദേഹം പിന്നീട് നിർമിച്ചു. അക്കാലത്ത്‌ പി അനിലിന്റെ "അനന്തവൃത്താന്തം", പത്മരാജന്റെ "ഇന്നലെ", ഭരതന്റെ "വെങ്കലം", വേണുവിന്റെ "ചകോരം" എന്നീ സിനിമകൾ വിതരണംചെയ്തതും അറ്റ്ലസ്‌ രാമചന്ദ്രന്റെ ചന്ദ്രകാന്ത ഫിലിംസ്‌ ആയിരുന്നു.

യൂത്ത്‌ ഫെസ്റ്റിവൽ,‌ആനന്ദഭൈരവി,അറബിക്കഥ,സുഭദ്രം,മലബാർ വെഡ്ഡിംഗ്‌,2 ഹരിഹർനഗർ,തത്വമസി,ബ്രഹ്മാസ്ത്രം,ബോംബെ മിട്ടായി,ബാല്യകാലസഖി,ദൈവത്തിന്റെകയ്യൊപ്പ്‌ തുടങ്ങിയ സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു. 2010ൽ "ഹോളിഡേയ്സ്‌" എന്ന ചിത്രം സംവിധാനം ചെയ്തതും അദ്ദേഹമാണ്‌. 

2022 ഒക്റ്റോബർ 2ന്‌ ദുബായിൽ അന്തരിച്ചു.