ഡോ കെ അമ്പാടി

Dr K Ambadi
K Amapdy
കഥ: 1
തിരക്കഥ: 2

ആലപ്പുഴ സ്വദേശി. ആലപ്പുഴ ജില്ലയിൽ ഹരിപ്പാടിനടുത്ത് കരുവാറ്റ എന്ന സ്ഥലത്ത് പുത്തൻവീട്ടിൽ ശ്രീമതി കെ. ഉമയമ്മയുടെയും ശ്രീ. സി. കരുണാകര കൈമളിന്റെയും മകനായി 19.05.1976 ന് ജനിച്ചു.
സ്കൂൾ വിദ്യാഭ്യാസം ആലപ്പുഴ സനാതന ധർമ്മ വിദ്യാലയത്തിലായിരുന്നു. ആല‍പ്പുഴയിലെ സർക്കാർ മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കിയ അദ്ദേഹം ആലപ്പുഴയിലെ ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ അസിസ്റ്റന്‍റ് സർജനായി പ്രവർത്തിച്ചിരുന്നു.  തുടർന്ന് 2001ലെ സിവിൽ സർവീസ് പരീക്ഷ 153 -ാം റാങ്കോടെ  വിജയിക്കുകയും ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് (ഐഐഎസ്) തിരഞ്ഞെടുക്കുകയും ചെയ്തു.  ആകാശവാണിയിലും ദൂരദർശനിലും ന്യൂസ് ഡയറക്ടർ, കേരള സർക്കാർ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ, കേരള സംസ്ഥാന തീരദേശ വികസന കോര്പ്പലറേഷന്‍ ലിമിറ്റഡ് (KSCADC) മാനേജിങ് ഡയറക്ടർ, കെആര്‍ നാരാണന്‍ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയൻസ് ആൻഡ് ആർട്സ് ഡയറക്ടർ, സമുന്നതി (കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ലിമിറ്റഡ്‌) മാനേജിങ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.  സർക്കാർ സേവനത്തിനിടയിൽ, അദ്ദേഹം പരസ്യ മാനേജ്‌മെന്‍റിൽ എംബിഎയും ചെയ്തു. ഒരു എഴുത്തുകാരൻ കൂടിയായ ഡോക്ടർ അമ്പാടി പ്രശസ്ത പത്രങ്ങളിലും മാസികകളിലും അന്താരാഷ്ട്ര ജേർണലുകളിലും ലേഖനങ്ങളും പേപ്പറുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.  

2013 ൽ “അയാൾ” എന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതി മലയാള സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചു.  സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്ത ആ ചിത്രത്തിൽ ലാൽ, ലക്ഷ്മി ശർമ്മ, ഇനിയ, ലെന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.  2017 ൽ ജിജോ ആന്‍റണി സംവിധാനം ചെയ്ത “പോക്കിരി സൈമൺ:ഒരു കടുത്ത ആരാധകൻ” എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കി. 2019ൽ  പുറത്തിറങ്ങിയ "തൃശൂർപ്പൂരം" എന്ന ചിത്രത്തിന്‍റെ ക്രിയേറ്റീവ് ഡയറക്ടറുമായിരുന്നു.

ഡോ. കെ അമ്പാടിയുടെ ഫേസ്ബുക്ക് പ്രൊഫൈൽ |