ഇഷ ഷർവാണി

Name in English: 
Isha Sharvani
Isha Sharvani-Actress
Date of Birth: 
Sat, 29/09/1984

പ്രശസ്ത നർത്തകി ദക്ഷ ഷേത്തിന്റെ മകൾ. അറിയപ്പെടുന്ന "കണ്ടമ്പ്രറി" "ഏരിയൽ" ഡാൻസർ. 1984 സെപ്റ്റംബർ 29ന് ഗുജറാത്തിൽ ജനിച്ച ഇഷ, ഇന്ത്യയിൽ പലയിടങ്ങളിൽ താമസിക്കുകയും വിവിധയിനം നൃത്തങ്ങൾ അഭ്യസിക്കുകയും ചെയ്തിട്ടുണ്ട്.ഇപ്പോൾ തിരുവനന്തപുരത്ത് സ്ഥിരതാമസം ആക്കിയിരിക്കുന്ന ഇഷയും കുടുംബവും അക്കാദെമി ഫോർ ആർട്ട്‌ റിസേർച്ച് ട്രെയിനിംഗ് ആൻഡ്‌ ഇന്നൊവേഷൻ (A A R T I) എന്ന പേരിൽ ഒരു സ്ഥാപനവും നടത്തിപ്പോരുന്നു. ചെറുപ്പത്തിലെ തന്നെ നൃത്തത്തിൽ വലിയ താല്പര്യം കാണിച്ചിരുന്ന ഇഷ, കളരിപ്പയറ്റിലും കഥകിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.2005 ൽ സുഭാഷ് ഗായിയുടെ "കിസ്ന" എന്ന ഹിന്ദി സിനിമയിലൂടെ ആയിരുന്നു സിനിമ രംഗത്തേക്ക് ഇഷ കടന്നു വന്നത്. തുടർന്ന് തമിഴ് സിനിമകളിലും "അഞ്ചു സുന്ദരികൾ" എന്ന സിനിമയിലൂടെ മലയാളത്തിലും എത്തി. "ഇയ്യോബിന്റെ പുസ്തക"ത്തിൽ ഫഹദ് ഫാസിലിന്റെ നായികയായി അഭിനയിച്ച ഇഷയുടെ "ഡബിൾ ബാരൽ" എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു.