തീർത്ഥ മുർബാദ്ക്കർ

Tirtha Murbadkar

ജനിച്ചതും വളർന്നതും മഹാരാഷ്ട്രയിൽ, കുടുംബത്തിൽ ആർക്കും സിനിമയുമായി യാതൊരു ബന്ധവുമില്ല, മാതാപിതാക്കൾ മഹാരാഷ്ട്രയിൽ സർക്കാർ ഉദ്യോഗസ്ഥരാണ്. ഭരതനാട്യം അഭ്യസിച്ചിട്ടുണ്ട്. മുംബൈ സെന്റ്‌ സേവ്യേഴ്സിൽ ബിരുദ പഠനം, പിന്നീട് പൂനൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. അവിടെ നിന്നും പഠനം പൂർത്തിയാക്കിയ ശേഷം ദൂരദർശനിലും മറ്റു ചില സ്വകാര്യ ചാനലുകളിലും അവതാരകയായി. അതിനിടയിൽ 'സൊന്ത ഊരു' എന്ന കന്നഡ ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. ബോളിവുഡിലും തെലുങ്കിലും ചില ചിത്രങ്ങളിൽ അഭിനയിച്ചു കൊണ്ടിരുന്നതിനിടയിലാണ് കളിയച്ഛനിൽ അഭിനയിക്കാനുള്ള അവസരം ലഭിച്ചത്.