കൃഷ്ണൻ ബാലകൃഷ്ണൻ

Name in English: 
Krishnan Balakrishnan
Alias: 
കൃഷ്ണൻ

തിരുവനന്തപുരം സ്വദേശി. പത്തുവർഷത്തോളം നാടകപ്രവർത്തകനായിരുന്ന കൃഷ്ണൻ, കാവാലം നാരായണപ്പണിക്കരുടെ സോപാനം, സൂര്യ തുടങ്ങിയ തീയറ്ററുകളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിട്ടുണ്ട്. കുക്കു സുരേന്ദ്രന്റെ ഒരാൾ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. അടൂർ ഗോപാലകൃഷ്ണന്റെ , ഒരു പെണ്ണും രണ്ടാണും, ഷാജി എൻ കരുണിന്റെ കുട്ടിസ്രാങ്ക്, രാജ് നായരുടെ പുണ്യം അഹം തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. സനൽ കുമാർ ശശിധരന്റെ ഫ്രോഗ് എന്ന ഹ്രസ്വചിത്രത്തിലെ അഭിനയം ശ്രദ്ധേയമായിരുന്നു.

സന്തോഷ്‌ ശിവൻ, ലെനിൻ രാജേന്ദ്രൻ എന്നിവരുടെ കൂടെ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. തീയേററർ വർക്കുകൾ സംഘടിപ്പിക്കയും അഭിനേതാക്കൾക്ക് ആക്റ്റിങ് ട്രെയിനിങ് നൽകുകയും ചെയ്യുന്നുണ്ട്. ചില പരസ്യചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ബനാറസ്, ഉറുമി എന്നീ ചിത്രങ്ങൾക്ക് സോങ് കൊറിയോഗ്രാഫി ചെയ്തിരുന്നു. മിന്നാമിനുങ്ങ്, ലവ് 24/7 എന്നീ ചിത്രങ്ങളിൽ സുരഭിക്കും, നിഖില വിമലിനും തിരുവനതപുരം സ്ളാങ്‌ ട്രെയിനറായി പ്രവർത്തിച്ചിട്ടുണ്ട്. നിരവധി വിദേശ രാജ്യങ്ങൾ സന്ദർച്ചിട്ടുള്ള കൃഷ്ണൻ ബാലകൃഷ്ണൻ അന്തർദേശീയ മേളകളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.