മോണാൽ ഗജ്ജാർ

Monal Gajjar

ഇന്ത്യൻ ചലച്ചിത്ര നടി. ഗുജറാത്തിലെ അഹമ്മദാബാദിൽ ജനിച്ചു. കോമേഴ്സ് ബിരുദം നേടിയതിനുശേഷം ഐ എൻ ജി വൈശ്യ ബാങ്കിൽ ജോലി ചെയ്തു. 2011 ൽ റേഡിയോ മിർച്ചി നടത്തിയ Mirchi Queen Bee beauty pageant ൽ മൊണാൽ വിജയിയായി. അതിനുശേഷം മിസ് ഗുജറാത്തായി തിരഞ്ഞെടുക്കപ്പെട്ടു. 2012 ൽ സുഡിഗഡു എന്ന തെലുങ്കു സിനിമയിലൂടെ അഭിനയിച്ചുകൊണ്ട് മൊണാൽ തന്റെ സിനിമാഭിനയത്തിന് തുടക്കം കുറിച്ചു. 

വിനയൻ സംവിധാനം ചെയ്ത്  2013 ൽ റിലീസ് ചെയ്ത ഡ്രാക്കുള 2012 എന്ന സിനിമയില് നായികയായാണ് മൊണാൽ മലയാളത്തിൽ അഭിനയിക്കുന്നത്. ആ വർഷം തന്നെ സിഗരം തൊട് എന്ന തമിഴ് ചിത്രത്തിൽ നായികയായി. 2014 ൽ വാനവരായൻ വല്ലവരായൻ എന്ന തമിഴ് ചിത്രത്തിലെ മൊണാലിന്റെ അഭിനയം നിരൂപക പ്രശംസ നേടി. ഗുജറാത്തി, ഹിന്ദി, തെലുങ്കു, തമിഴ്, മലയാളം, മറാത്തി എന്നീ ഭാഷകളിലായി ഇരുപതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ റിയാലിറ്റി ഷോ ബിഗ് ബോസ് തെലുങ്കു പതിപ്പിൽ മൊണാൽ കണ്ട്സ്റ്റന്റായിരുന്നു.