കെ എൻ ശശിധരൻ

Name in English: 
K N Sasidharan

തൃശൂർ ചാവക്കാട് സ്വദേശിയായ കെ എൻ ശശിധരൻ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദം കരസ്ഥമാക്കി. പി കെ നന്ദനവർമ്മയുടെ "അക്കരെ" എന്ന നോവലിനെ അടിസ്ഥാനമാക്കി "അക്കരെ" എന്ന പേരിൽത്തന്നെ ആദ്യ ചിത്രം തിരക്കഥയും സംഭാഷവുമൊക്കെ ഒരുക്കി സംവിധാനം ചെയ്തു. ചിത്രത്തിന്റെ നിർമ്മാണവും ശശിധരൻ ആയിരുന്നു.