മുന്ന

Munna

തെന്നിന്ത്യൻ ചലച്ചിത്ര നടൻ. 1979 മെയിൽ ചെന്നൈയിൽ ജനിച്ചു. പ്രശസ്ത നടി ജയഭാരതിയുടെ സഹോദരി പുത്രനാണ് മുന്ന. കെന്നി സൈമൺ എന്നാണ് യഥാർത്ഥ നാമം. എറണാകുളം ജില്ലയിലെ അങ്കമാലി സ്വദേശികളാണ് മുന്നയുടെ മാതാപിതാക്കൾ. ചെന്നൈയിൽ ജനിച്ചുവെങ്കിലും മുന്ന പഠിച്ചതും വളർന്നതും കേരളത്തിലായിരുന്നു. യു സി കോളേജിൽ നിന്നും ബിരുദം നേടിയതിനുശേഷം അങ്കമാലി സ്കൂൾ ഓഫ് മെഡിക്കൽ എജുക്കേഷനിൽ നിന്നും ഫിസിയോ തെറാപ്പി പഠിച്ചു.

മുന്ന 2003-ൽ മലയാള സിനിമയായ ഗൗരീശങ്കരത്തിൽ നായകനായി അഭിനയിച്ചുകൊണ്ടാണ് തുടക്കം കുറിയ്ക്കുന്നത്. ആ വർഷം തന്നെ പല്ലവൻ എന്ന തമിഴ് ചിത്രത്തിലും നായകനായി. തുടർന്ന് ഇരുപതോളം തമിഴ്, മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. 

2010-  ലായിരുന്നു മുന്നയുടെ വിവാഹം. ബെറ്റി മേരിയാണ് ഭാര്യ.