കിഷോർ

Name in English: 
Kishor
Alias: 
തിരുവമ്പാടി തമ്പാൻ

മസനഗുഡിയിലെ ദി നാഷണൽ കോളേജിൽ പഠിയ്ക്കുന്ന കാലത്തു തന്നെ നാടകങ്ങളിൽ അഭിനയിച്ചിരുന്നു. അതിനുശേഷം ബാംഗ്ലൂരിലെ "ദി ഡിസൈൻ" സ്കൂളിൽ നിന്നും ഫാഷൻ ഡിസൈനിങ് പഠിച്ചു. ബാംഗ്ലൂരിലെ ഒരു വിമൻസ് കോളെജിൽ കർണാടകസാഹിത്യാദ്ധ്യാപകനായി ജോലി നോക്കുമ്പോഴാണ് സിനിമയിൽ എത്തപ്പെടുന്നത്. ഫാഷൻ ഡിസൈനിങ് പാർട് ടൈം ജോലിയായിരുന്നതുകൊണ്ട് 2004 ഇൽ കന്നഡയിലെ ‘കാണ്ഡി’ എന്ന സിനിമയ്ക്കു വേണ്ടി കോസ്റ്റ്യൂമുമായി എത്തിയപ്പോൾ ആ സിനിമയിലെ ഒരു കഥാപാത്രമായി യദൃശ്ചയാ അഭിനയിക്കുകയാണുണ്ടായത്. അക്കൊല്ലത്തെ മികച്ച സഹനടനുള്ള അവാർഡ് ഈ വേഷത്തിനു ലഭിച്ചു. തമിഴിൽ വില്ലൻ വേഷങ്ങളിൽ തിളങ്ങിയ ചിത്രങ്ങളാണ് വെണ്ണിലാ കബഡിക്കൂട്ടം, ആടുകുളം, ഹാപ്പി ഇവയൊക്കെ. തിരുവമ്പാടി തമ്പാനിലെ ശക്തിവേൽ എന്ന വില്ലൻ  വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. തമിഴ്, കന്നഡ, മലയാളം ഭാഷകളിലായി 50-ഇലധികം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. വീരപ്പനായി അഭിനയിക്കുന്ന “അട്ടഹാസ” യാണ് റിലീസ് ചെയ്യാനിരിക്കുന്നത്. കിഷോർ ഒരു ജൈവകർഷകൻ കൂടിയാണ്.