ചെമ്പൻ വിനോദ് ജോസ്
2018 ൽ ഈ.മ.യൗ എന്ന ചിത്രത്തിലൂടെ 48-മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (iffk)യിൽ മികച്ച നടനുള്ള അവാർഡ് കരസ്ഥമാക്കിയ വിനോദ് ജോസ് ചെമ്പൻ എന്ന ചെമ്പൻ വിനോദ്, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകൻ എന്ന സിനിമയിലെ "ഇൻസ്പെക്ടർ ശരവണൻ" എന്ന കഥാപാത്രം അവതരിപ്പിച്ചു കൊണ്ടാണ് മലയാള സിനിമയിൽ തുടക്കം കുറിച്ചത്. തുടർന്ന് ലിജോ ജോസ് പെല്ലിശ്ശേരിയുടെ തന്നെ മിക്ക ചിത്രങ്ങളിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സഹനടനായും ഹാസ്യ കഥാപാത്രങ്ങളായും വില്ലനായും ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക മനസ്സിൽ ഇടം നേടാൻ ഇദ്ദേഹത്തിന് കഴിഞ്ഞു. ഫ്രൈഡേ, ആമേൻ, ഓർഡിനറി, ഠമാർ പടാർ, ഇയ്യോബിന്റെ പുസ്തകം, പാവാട, പൊറിഞ്ചു മറിയം ജോസ്, ജെല്ലിക്കെട്ട് തുടങ്ങി നിരവധി സിനിമകളിൽ വ്യത്യസ്തതയാർന്ന കഥാപാത്രങ്ങളെ ചെമ്പൻ അവതരിപ്പിച്ചു. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ തിരക്കഥ രംഗത്തേക്കും കടന്നു വന്ന വിനോദ്, നിർമ്മാതാവ് എന്ന നിലയിലും സജീവമാണ്.
ചെമ്പൻ വിനോദ് തന്നെ കഥയും തിരക്കഥയും സംഭാഷണവും നിർവ്വഹിച്ച ഭീമന്റെ വഴി എന്ന ചിത്രം 2021 ൽ പുറത്തിറങ്ങാനിരിക്കുന്നു. അഷ്റഫ് ഹംസയാണ് ഈ ചിത്രത്തിന്റെ സംവിധായകൻ.
ഫിസിയോതെറാപ്പിയിൽ പ്രവീണ്യം നേടിയിട്ടുള്ള ചെമ്പൻ, എറണാകുളം അങ്കമാലി സ്വദേശി ആണ്.
കോട്ടയം സ്വദേശിയും സൈക്കോളജിസ്റ്റുമായ മറിയം തോമസ് ആണ് ഭാര്യ.
ഫേസ്ബുക്ക്
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
അഞ്ചക്കള്ളകോക്കാൻ - പൊറാട്ട് | ഉല്ലാസ് ജോസ് ചെമ്പൻ | 2024 | |
പുലിമട | എസ് ഐ അശോകൻ | എ കെ സാജന് | 2023 |
ആന്റണി | ഫാദർ പോൾ കട്ടക്കയം | ജോഷി | 2023 |
നീലവെളിച്ചം | സഖാവ് രവി | ആഷിക് അബു | 2023 |
നല്ല നിലാവുള്ള രാത്രി | ഇരുമ്പൻ | മർഫി ദേവസ്സി | 2023 |
രോമാഞ്ചം | സെയ്ദ് | ജിത്തു മാധവൻ | 2023 |
സുലൈഖ മൻസിൽ | സമീർ ബാവ | അഷ്റഫ് ഹംസ | 2023 |
ബൂമറാംഗ് | എസ് ഐ ജയദേവൻ | മനു സുധാകരൻ | 2023 |
കിംഗ് ഓഫ് കൊത്ത | അഭിലാഷ് ജോഷി | 2023 | |
തല്ലുമാല | ഒമേഖ ബാബു | ഖാലിദ് റഹ്മാൻ | 2022 |
ഗോൾഡ് | ബോസ് ഫ്രെഡി | അൽഫോൻസ് പുത്രൻ | 2022 |
ദി ടീച്ചർ | മണി | വിവേക് | 2022 |
പത്തൊൻപതാം നൂറ്റാണ്ട് | കായംകുളം കൊച്ചുണ്ണി | വിനയൻ | 2022 |
ചട്ടമ്പി | ജോൺ | അഭിലാഷ് എസ് കുമാർ | 2022 |
ചുരുളി | ആൻ്റണി | ലിജോ ജോസ് പെല്ലിശ്ശേരി | 2021 |
ഇടി മഴ കാറ്റ് | അമ്പിളി എസ് രംഗൻ | 2021 | |
ഭീമന്റെ വഴി | മഹർഷി | അഷ്റഫ് ഹംസ | 2021 |
അജഗജാന്തരം | നാട്ടുകരൻ ഗുണ്ട | ടിനു പാപ്പച്ചൻ | 2021 |
മെമ്പർ രമേശൻ 9-ാം വാർഡ് | ആന്റോ ജോസ് പെരേര, എബി ട്രീസ പോൾ | 2021 | |
അൺലോക്ക് | സോഹൻ സീനുലാൽ | 2020 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
റമ്പാൻ | ജോഷി | 2024 |
ഭീമന്റെ വഴി | അഷ്റഫ് ഹംസ | 2021 |
അങ്കമാലി ഡയറീസ് | ലിജോ ജോസ് പെല്ലിശ്ശേരി | 2017 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
റമ്പാൻ | ജോഷി | 2024 |
ഭീമന്റെ വഴി | അഷ്റഫ് ഹംസ | 2021 |
അങ്കമാലി ഡയറീസ് | ലിജോ ജോസ് പെല്ലിശ്ശേരി | 2017 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
റമ്പാൻ | ജോഷി | 2024 |
ഭീമന്റെ വഴി | അഷ്റഫ് ഹംസ | 2021 |
അങ്കമാലി ഡയറീസ് | ലിജോ ജോസ് പെല്ലിശ്ശേരി | 2017 |
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
റമ്പാൻ | ജോഷി | 2024 |
അഞ്ചക്കള്ളകോക്കാൻ - പൊറാട്ട് | ഉല്ലാസ് ജോസ് ചെമ്പൻ | 2024 |
സുലൈഖ മൻസിൽ | അഷ്റഫ് ഹംസ | 2023 |
ചുരുളി | ലിജോ ജോസ് പെല്ലിശ്ശേരി | 2021 |
ഭീമന്റെ വഴി | അഷ്റഫ് ഹംസ | 2021 |
തമാശ | അഷ്റഫ് ഹംസ | 2019 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
അങ്കമാലി ഡയറീസ് | ലിജോ ജോസ് പെല്ലിശ്ശേരി | 2017 |
സഹനിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ | ടിനു പാപ്പച്ചൻ | 2018 |