ദിവാകരമേനോൻ

Divakara Menon
ബി ദിവാകരമേനോൻ
ഡോക്ടർ ബി ദിവാകർ

പ്രകൃതീ മനോഹരീ, സഹ്യന്റെ മകൻ, അക്കരെ, പാണ്ഡവപുരം, മണ്ണിന്റെ മക്കൾ, കുട്ടപ്പൻ സാക്ഷി, രാധ എന്ന പെൺകുട്ടി, ബലൂൺ തുടങ്ങി മുപ്പത്തിനാലോളം ഫീച്ചർ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിക്കുകയും നൂറിലധികം ഡോക്യുമെന്ററികൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. പഠിച്ചിറങ്ങിയ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ 1987-ൽ സിനിമാട്ടോഗ്രഫി വിഭാഗത്തിൽ അധ്യാപകനായി അദ്ദേഹം ചേരുന്നു, 1989-ൽ ജാമിയ മിലിയ ഇസ്‌ലാമിയ യൂണിവേഴ്‌സിറ്റിയിലെ എ.ജെ.കെ. മാസ് കമ്യൂണിക്കേഷൻ റിസർച്ച് സെന്ററിൽ റീഡറായി ന്യൂഡൽഹിയിലെത്തുന്നു. 

കഴിഞ്ഞ അഞ്ചുവർഷത്തിലധികമായി അദ്ദേഹം ഗോവ അന്തർദേശീയ ചലച്ചിത്രമേളയുടെ ജൂറി അംഗമാണ്. എ കെ ബിർ, ഷാജി എൻ കരുൺ എന്നിവരോടൊപ്പം ചലച്ചിത്രമേളയുടെ ടെക്‌നിക്കൽ കമ്മിറ്റി അംഗമായും പ്രവർത്തിക്കുന്നു. സർക്കാറിനു വേണ്ടിയും പല സംഘടനകൾക്കുവേണ്ടിയും നിരവധി ഷോർട്ട്ഫിലിമുകളും ഡോക്യുമെന്ററികളും ദിവാകരമേനോൻ സംവിധാനംചെയ്തിട്ടുണ്ട്, ഇതു കൂടാതെ പല പ്രമുഖ കമ്പനികൾക്കുവേണ്ടി പരസ്യചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്.

അവലംബം : മാതൃഭൂമി