കൈനിക്കര കുമാരപിള്ള

Kainikkara Kumara Pilla
Kainikkara Kumarapillai
Date of Birth: 
Thursday, 27 September, 1900
കഥ: 1
സംഭാഷണം: 1
തിരക്കഥ: 1

മലയാളത്തിലെ പ്രശസ്തനായ നാടകകൃത്തും സാഹിത്യകാരനുമായിരുന്നു കൈനിക്കര കുമാരപിള്ള.  1900 സെപ്തംബർ 27 ന് ചങ്ങനാശ്ശേരിയിലെ പെരുന്നയിൽ കൈനിക്കര വീട്ടിൽ ജനിച്ചു.  പ്രാഥമിക വിദ്യാഭ്യാസം പെരുന്നയിലും, ചങ്ങനാശ്ശേരിയിലും ആയിരുന്നു. 1922-ൽ പെരുന്ന എൻ.എസ്.എസ്. സ്കൂളിൽ അദ്ധ്യാപകനായി ചുമതലയേറ്റു. പിന്നീട് 1924 മുതൽ 1944 വരെ തുടർച്ചയായി കരുവാറ്റ എൻ.എസ്.എസ്. സ്കൂൾ പ്രധാനാധ്യാപകനായും 1944-ൽ തിരുവനന്തപുരം ട്രെയിനിങ് കോളജ് അദ്ധ്യാപകനായും അദ്ദേഹം സേവനം അനുഷ്ഠിച്ചു. പിന്നീട് സംസ്ഥാന വിദ്യാഭ്യാസ ഡയറക്ടറുടെ പേഴ്സണൽ അസിസ്റ്റന്റായും, തുടർന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, മഹാത്മാഗാന്ധി കോളജ് പ്രിൻസിപ്പൽ എന്നീ നിലകളിലും തന്റെ ഔദ്യോഗിക ജീവതം കഴിച്ചു. 1957 - 1964 വർഷക്കാലയളവിൽ ആകാശവാണിയിൽ നിർമ്മാതാവായിരുന്നു. നാടകകൃത്തും രാഷ്ട്രീയ ചിന്തകനും പത്രാധിപരും ആയിരുന്ന കൈനിക്കര പത്മനാഭപിള്ളയുടെ അനുജനാണ് കുമാരപിള്ള. കൈനിക്കര സഹോദരൻമാരുടെ നാടകക്കളരിയിലെ ഒട്ടു മിക്ക വേഷങ്ങളും ഇദ്ദേഹം കൈകാര്യം ചെയ്തിരുന്നു. 1930കൾ മുതൽ 1950കൾ വരെയുള്ള ദശകങ്ങൾ അദ്ദേഹത്തിന്റെ സുവർണ്ണകാലമായിരുന്നു. സ്വന്തം നാടകാനുഭവങ്ങളെ അധികരിച്ച് എഴുതിയ കൃതിയാണ് നാടകീയം. 1978-ൽ നാടകീയത്തിന് ഓടക്കുഴൽ അവാർഡ് ലഭിക്കുകയുണ്ടായി. മാന്യത്രീ വിശ്വാമിത്രൻ എന്ന ചലച്ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും രചിച്ചതും ഇദ്ദേഹമാണ്. 1988 ഡിസംബർ 9 ന് കുമാരപിള്ള അന്തരിച്ചു.