മിയ

Name in English: 
Miya
ജിമി ജോർജ്ജ് എന്ന പാലാക്കാരിയെ ചേട്ടായീസ് സിനിമാപ്രവർത്തകരാണ് മിയ എന്ന് പേരു മാറ്റിയത്. ഒരു സ്മോൾ ഫാമിലി എന്ന സിനിമയിലൂടെ രാജസേനനാണ് മിയയെ സീനിമാരംഗത്തേക്ക് കൈപിടിച്ച് കൂട്ടിയത്.തുടർന്ന് നവാഗതർക്ക് സ്വാഗതം,ഡോക്ടർ ലവ്,ഈ അടുത്ത കാലത്ത് എന്നീ ചിത്രങ്ങളിലെ ചെറിയ വേഷങ്ങൾക്ക് ശേഷം ഷാജൂൺ കാര്യാൽ സംവിധാനം ചെയ്ത ചേട്ടായീസിൽ നായികാ വേഷം. സിനിമയിൽ വരുന്നതിനു മുൻപ് മോഡലിംഗ് താരമായിരുന്ന മിയ ആദ്യം അഭിനയിച്ചത് വിശുദ്ധ അൽഫോൻസാമ്മ എന്ന സീരിയലിലാണ്.പിന്നീട് കുഞ്ഞാലി മരയ്ക്കാർ എന്ന സീരിയലിലും അഭിനയിച്ചു. പാലാ അൽഫോൻസാ കോളേജിൽ മൂന്നാം വർഷ ഇംഗ്ലീഷ് ബിരുദവിദ്യാർത്ഥിനിയായ മിയയുടെ മാതാപിതാക്കൾ പാലാ തുരുത്തിപ്പള്ളിൽ ജോർജ്ജും മിനിയുമാണ്.സഹോദരി ജിനി. ഫോട്ടോ: സിനറ്റ് സേവ്യർ