ത്യാഗരാജൻ

Thyagarajan

തെന്നിന്ത്യൻ ചലച്ചിത്ര നടൻ. 1946 ജൂണിൽ തമിഴ് നാട്ടിലെ വില്ലത്തൂരിൽ ജനിച്ചു. 1981-ൽ Alaigal Oivathillai എന്ന തമിഴ് സിനിമയിലാണ് ത്യാഗരാജൻ ആദ്യമായി അഭിനയിച്ചത്. സിനിമയുടെ വിജയം ത്യാഗരാജന് കൂടുതൽ സിനിമകൾ ലഭിയ്ക്കാൻ സഹായിച്ചു. 1983-ൽ  Malaiyoor Mambattiyan എന്ന സിനിമയിലെ നായകവേഷം ത്യാഗരാജനെ തമിഴ് സിനിമയിലെ പ്രധാന നടനാക്കി.

1985ൽ ചില്ലുകൊട്ടാരം  എന്ന സിനിമയിലൂടെയാണ് ത്യാഗരാജൻ മലയാള സിനിമയിലേയ്ക്ക് പ്രവേശിക്കുന്നത് . 1987 ൽ ജോഷി സംവിധാനം ചെയ്ത ന്യൂഡൽഹിയിൽ അദ്ദേഹം അവതരിപ്പിച്ച സേലം വിഷ്ണു എന്ന കഥാപാത്രം പ്രേക്ഷക പ്രീതി നേടി. ഒരു മുത്തശ്ശിക്കഥ, ഊഹക്കച്ചവടം, തിളക്കം, ബോഡിഗാഡ്.. എന്നിവയുൾപ്പെടെ  പതിഞ്ചിലധികം സിനിമകളിൽ മലയാളത്തിൽ അദ്ദേഹം അഭിനയിച്ചു. അഭിനയം കൂടാതെ സംവിധാനം നിർമ്മാണം എന്നീ രംഗങ്ങളിലും ത്യാഗരാജൻ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. തമിഴിൽ ആറ് സിനിമകൾ സംവിധാനം ചെയ്യുകയും, ഏഴ് സിനിമകൾക്ക് തിരക്കഥ രചിയ്ക്കുകയും, ഒൻപത് സിനിമകൾ നിർമ്മിയ്ക്കുകയും ചെയ്തിട്ടുണ്ട്. മലയാളം, തമിഴ്, കന്നഡ, തെലുങ്കു സിനിമകളിൽ ത്യാഗരജൻ അഭിനയിച്ചിട്ടുണ്ട്.

ത്യാഗരാജന്റെ ഭാര്യയുടെ പേര് ശാന്തി. രണ്ട് മക്കളാണുള്ളത്, പ്രശാന്ത്, പ്രീതി. മകൻ പ്രശാന്ത് അഭിനേതാവാണ്.